പറഞ്ഞാല് കേൾക്കാത്ത മക്കൾക്കു വേണ്ടി
Ahammed Shareen, Posted on 28 January 2020
ഏതു കോടതിയിലും പ്രതികൾക്ക് ഒരു പറച്ചിലിന് വകുപ്പ് ഉണ്ടല്ലോ വകുപ്പ് ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു, ഞങ്ങളെ നിങ്ങൾ സ്ഥിരം വില്ലന്മാരായി ആണല്ലോ അവതരിപ്പിക്കാറ്.
എത്ര മത പ്രഭാഷണ സദസ്സുകളിൽ ഉസ്താദ് ദുആ ഇര ക്കാൻ വേണ്ടി കുറിപ്പെഴുതി കൊടുത്തിരിക്കുന്നു, മക്കൾ പറഞ്ഞാൽ കേൾക്കുന്നില്ല എന്ന പരാതിയുമായി,
എത്ര പാരന്റിങ് ക്ലാസിൽ പോയി ഇരുന്നു , ഞങ്ങളെ പറഞ്ഞു നന്നാക്കാൻ ഒരു വഴിയും നോക്കി,
എത്രപ്രാവശ്യം ക്ലാസിലെ ടീച്ചറോട് പറഞ്ഞു ഞാൻ പറഞ്ഞാൽ കേൾക്കുന്നില്ല ടീച്ചർ ഒന്നു പറഞ്ഞു നോക്കൂ
ഇതൊക്കെയായിട്ടും വല്ലതും നടന്നോ, ഇല്ല . ഇനി വല്ലതും നടക്കുമോ. തോന്നുന്നില്ല,
പക്ഷേ നിങ്ങൾ ഞങ്ങളോട് ചോദിച്ചോ ? എന്ത നിങ്ങൾ പറഞ്ഞാൽ കേൾക്കാത്തത് എന്ന്? ! അത് നിങ്ങൾ മറന്നു അല്ലേ നിങ്ങൾക്ക് അത്രയും പോകുന്ന നേരത്ത് ഇത് ഒന്ന് ചോദിക്കാമായിരുന്നില്ലേ. അതൊരു ശരിയായിരുന്നു എന്ന് ഒരു തോന്നൽ ഇപ്പോൾ മനസ്സിൽ ഉണ്ട് അല്ലേ, അത് ഒരു ചെറിയ പുഞ്ചിരിയായി എനിക്ക് കാണാം, ഏതായാലും ഇതാ ചോദിച്ചിരിക്കുന്നു, എന്താ പറഞ്ഞാൽ കേൾക്കാത്തത്? എന്ന്
ഉത്തരം പറയൂ , “ഞങ്ങൾ പറഞ്ഞാൽ കേൾക്കാറില്ല”
നീയെന്താ ആളെ കളിയാക്കുകയാണോ അതെന്താ കേൾക്കാത്തത് എന്നാണല്ലോ ഞാൻ ചോദിച്ചത്.
അതോ, കാരണം ഞങ്ങൾ കുട്ടികളാണ് ഞങ്ങൾ നിങ്ങൾ പറഞ്ഞാൽ കേൾക്കാറില്ല.
അതെന്താ നിങ്ങൾക്ക് ഞങ്ങളെ ഇഷ്ടമല്ലേ?
ഞങ്ങൾ രക്ഷിതാക്കൾ നിങ്ങൾക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നു, ഭക്ഷണം താമസം പഠനം ഒക്കെ ഞങ്ങൾ ശരിയാക്കുന്നില്ലേ , നിങ്ങൾ പറഞ്ഞതൊക്കെ വാങ്ങിതരുന്നില്ല? നിങ്ങൾ മാറി നിൽക്കുന്നത് വിഷമമായതുകൊണ്ട് പരമാവധി കൂടെ നിർത്തുന്നില്ല പിന്നെന്താ ഞങ്ങൾ പറഞ്ഞാൽ കേട്ടാൽ.
അതല്ല ഞങ്ങൾക്ക് നിങ്ങളോട് ഇഷ്ടം ഒക്കെ തന്നെയാണ്, നല്ല സ്നേഹവും ഉണ്ട് , നിങളുടെ കൂടെ കൂടെ ഉണ്ടാവണം എന്ന് എപ്പോഴും ആഗ്രഹമുവുണ്ട്.
അതുകൊണ്ടാണല്ലോ നിങ്ങൾ ജോലി കഴിഞ്ഞു വന്നു വരുന്നതും കാത്ത് ഞങ്ങൾ ഇരിക്കുന്നത്, നിങ്ങൾ വാതിൽ തുറക്കുമ്പോൾ നിങ്ങളുടെ അടുത്തേക്ക് ഓടി വരുന്നതും, നിങ്ങളുടെ അടുത്തു തന്നെ കിടന്നു ഉറങ്ങണം എന്ന് വാശിപിടിക്കുന്നത്
അത് ശരിയാണ്. അതൊക്കെ കൊള്ളാം, പിന്നെന്താ പറഞ്ഞാൽ കേട്ടാൽ,
നിങ്ങൾക്ക്. ഇനിയും മനസ്സിലാവാത്തത് എന്താണ് ഞങ്ങൾ പറഞ്ഞാൽ കേൾക്കാറില്ല, പക്ഷെ നിങ്ങൾ ചെയ്യുന്നത് പോലെ ചെയ്യും , അനുകരിക്കുക എന്ന് പറയുന്നില്ലേ, അതാണ് ഞങ്ങള്ക് ഇഷ്ടം .
ഞങ്ങൾ ചെറുപ്പത്തിലേ അങ്ങിനെ തന്നെയാണ് , നിങ്ങൾ കണ്ടിട്ടില്ലേ ഞങ്ങൾ നടക്കാൻ പഠിച്ചത്. ഭക്ഷണം കൈ കൊണ്ട് വാരി കഴിക്കാൻ പഠിച്ചത്, അതൊക്കെ നിങ്ങളെ കണ്ടിട്ടാണ് .നിങ്ങളെ കേട്ടാണ് ഞങ്ങൾ സംസാരിക്കാൻ പഠിച്ചത്. ഇതൊക്കെ ഞങ്ങൾ കണ്ടു പഠിച്ചതാണ് അതുകൊണ്ട് തന്നെ ഇനിയുള്ള കാര്യങ്ങൾ ഞങ്ങൾ കണ്ടാണ് പഠിക്കുക
നിങ്ങൾ പറഞ്ഞിട്ടില്ലേ . മൊബൈലിൽ കളിക്കാതെ പുസ്തകങ്ങൾ വായിക്കണം എന്ന്, നിങ്ങൾ പുസ്തകം എടുക്കൂ, ഞാനും എടുക്കാം .
ടി വി കണ്ടിരിക്കാതെ നിസ്കാരത്തിന് പള്ളിയിൽ പോകണം എന്നാണോ? നിങ്ങൾ ആദ്യം പോകും ഞാൻ കൂടെ വരാം
എല്ലാവരുടെയും മുമ്പിൽ ഡീസെൻറ് ആവണോ ആരുമില്ലാത്തപ്പോൾ എന്നോട് ഡീസെൻറ് ആവൂ, അങ്ങനെയാണ് കാര്യങ്ങൾ .
നമ്മുടെ മക്കൾ നമ്മെ കേൾക്കാറില്ല, പകരം അനുകരിക്കുകയാണ് ചെയ്യുക, വീടകങ്ങളിൽ തുറന്ന സംസാരങ്ങൾക്ക് ഇടം സൃഷ്ടിക്കണം, സംസാരം ഉണ്ടാകണമെങ്കിൽ നാം നല്ല ഒരു കേൾവിക്കാരൻ/കാരി ആവണം, അവരുടെ ഭാഷ മനസ്സിലാക്കിയെടുക്കണം, അവർക്ക് താത്പര്യമുള്ള വിഷങ്ങൾ പറയണം, എങ്കിലേ നമുക്കവരുടെ മനസ്സിലേക്കിറങ്ങാൻ പറ്റൂ