സിബ്ലിംഗ് റിവൾറി; അഥവാ സഹോദരനോടുള്ള ശത്രുത

Irfan Mayippadi, Posted on 2 June 2020

സംസാരിക്കാൻ വരുന്ന പല രക്ഷിതാക്കൾക്കുമുള്ള പരാതിയാണ് വീട്ടിലെ മക്കൾ പരസ്പരം തല്ല് കൂടുകയും പിണങ്ങുകയും ചെയ്യുന്നു എന്നത്. സഹോദരീ സഹോദരൻമാരായിട്ട് പോലും അവർ പരസ്പരം വിട്ടുവീഴ്ച ചെയ്യാനോ സൗഹൃദം കൂടാനോ തയ്യാറാവുന്നില്ല. ഇപ്പഴേ ഇങ്ങനെയായാൽ മുതിർന്നാൽ എന്തായിരിക്കും ഇവരുടെ അവസ്ഥ. പരസ്പരം ശത്രുക്കളെപ്പോലെയാണ് അവർ വീട്ടിൽ പെരുമാറുന്നത്. ഈ അവസ്ഥയെയാണ് സൈക്കോളജിയിൽ സിബ്ലിംഗ് റിവൾറി എന്ന് പറയുന്നത്. രണ്ടോ അതിലധികമോ കുട്ടികളുള്ള മിക്കവാറും വീടുകളിൽ ഇത് വലിയൊരു പ്രതിസന്ധിയാണ്. മക്കളെയോർത്ത് മതാപിതാക്കൾ നിരാശപ്പെടുകയും സമ്മർദത്തിലാവുകയും ചെയ്യുന്നു എന്നതാണ് വാസ്തവം.

എന്തുകൊണ്ടാണ് സഹോദരൻ/ സഹോദരി ശത്രുവായി മാറുന്നത്.

നിരവധി ഘടകങ്ങളാണ് സഹോദരങ്ങളുടെ വൈരാഗ്യത്തിന് കാരണമാകുന്നത്. അവയിൽ കൂടുതലും രക്ഷിതാക്കൾ തന്നെയാണ് പ്രതിസ്ഥാനത്ത് വരുന്നതും. ഓരോ കുട്ടിയും നല്ല കഴിവുള്ളവനായിട്ട് തന്നെയാണ് ജനിക്കുന്നത്. എന്നാൽ അതിനെ ചെറുപ്രായത്തിൽ തന്നെ തിരിച്ചറിയേണ്ടത് രക്ഷിതാക്കളാണ്. എല്ലാ മക്കൾക്കും ഒരേ തരത്തിലുള്ള ഇന്റലിജൻസ് ലഭിക്കുകയില്ല. പ്രധാനമായും ഒൻപത് തരം ഇന്റലിജൻസാണ് ഒരു മനുഷ്യന് ഉള്ളത്. വ്യത്യസ്തമായ കഴിവായിരിക്കും അവരോരുത്തർക്കും ലഭിച്ചിട്ടുണ്ടാവുക. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ രക്ഷിതാക്കൾ മക്കളെ പരസ്പരം താരതമ്യം ചെയ്യുന്നു എന്നതാണ് ശരി. ഈ താരതമ്യം മക്കളെ വലിയ ശത്രുതയിലേക്കും വൈരാഗ്യത്തിലേക്കും വഴി വെട്ടുന്നു. മുതിർന്നവനെ കാണിച്ച് നീ അവനെക്കണ്ട് പഠിക്കൂ എന്നും നിനക്ക് അവനെപ്പോലെ ആയിക്കൂടെ എന്നും അവന്റെ മാർക്ക് നോക്കൂ എന്നൊക്കെ പറഞ്ഞു ഇളയവനെ കുറ്റപ്പെടുത്തിക്കെണ്ടേയിരുന്നാൽ അവന് ജീവിതത്തിൽ നിരുത്സാഹം ഉണ്ടാകും. ഞാൻ ഒന്നിനും കൊള്ളാത്തവനാണെന്ന അപകർഷതാ ബോധം വരും. രക്ഷിതാക്കൾക്ക് കൂടുതൽ പ്രിയം മുതിർന്ന കുട്ടിയോടാണെന്ന് മനസ്സിലാക്കും അതോടെ അവനോട് ശത്രുത രൂപപ്പെടും. കാരണങ്ങൾ ഉണ്ടാക്കി അടികൂടും. പരസ്പരം ഇൻസ്ട്രുമെന്റുകൾ നശിപ്പിക്കും. രക്ഷിതാക്കൾ നല്ല ഉദ്ദേശ്യത്തോടെയാണ് പറയുന്നതെങ്കിലും അത് ശരിയല്ല എന്നാണ് പറഞ്ഞുവരുന്നത്. ഒരു കാരണവശാലും മക്കളെ പരസ്പരം താരതമ്യം ചെയ്യരുത്.
ഒരു പുതിയ കുഞ്ഞിന്റെ വരവോട് കൂടി മാതാപിതാക്കൾക്ക് എന്നോടുള്ള ബന്ധം അപകടത്തിലാണെന്ന് കരുതുകയും അയാളെ ദ്രോഹിക്കാൻ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് ഒരിക്കലും പുതിയ കുട്ടിയോടുള്ള ഇടപെടൽ മുതിർന്നയാൾക്ക് സങ്കടം വരാത്ത രീതിയിൽ ശ്രദ്ധിക്കണം.
മക്കൾക്ക് എപ്പോഴും ശ്രദ്ധ അനിവാര്യമാണ്. രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ വഴക്കുകൾ തെരെഞ്ഞെടുക്കുന്നു.
പതിവായി,
ആസ്വാദ്യകരമായ കുടുംബ സമയം ഒരുമിച്ച് പങ്കിടാൻ സമയമില്ലാത്തത് (കുടുംബ ഭക്ഷണം പോലെ) കുട്ടികൾ സംഘട്ടനത്തിൽ ഏർപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്

അവർക്ക് മുമ്പിൽ വെച്ച് ഒരിക്കലും താരതമ്യം ചെയ്ത് സംസാരിക്കരുത്. മത്സരങ്ങൾ നൽകുന്നതിന് പകരം സഹകരണം ശീലിപ്പിക്കുക. ഓരോ മക്കളുടെയും വ്യത്യസ്തമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്യുക.
പരസ്പരം ശ്രദ്ധ നേടുന്നതിനുള്ള നല്ല വഴികൾ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. മറ്റൊരു കുട്ടിയെ എങ്ങനെ സമീപിക്കാമെന്നും അവരോട് കളിക്കാനും അവരുടെ സാധനങ്ങളും കളിപ്പാട്ടങ്ങളും പങ്കിടാനും ആവശ്യപ്പെടുക.
ഓരോ കുട്ടിക്കും അവരുടേതായ സമയവും സ്ഥലവും ഉണ്ടെന്നും കൂട്ടുകാരുമൊത്ത് കളിക്കാനും സമയം ചെലവഴിക്കാനും അവസരമുണ്ടെന്നും ഉറപ്പു വരുത്തുക.

ഓരോ കുട്ടിക്കു വേണ്ടിയും രക്ഷിതാക്കൾ പ്രത്യേകം സമയം കണ്ടെത്തണം. ദിവസത്തിൽ ഒരു പത്തു മിനിട്ടെങ്കിൽ സപ്പറേറ്റ് സംസാരിക്കാൻ അവസരമുണ്ടാക്കണം.
അവർക്ക് സന്തോഷം നല്കുന്ന സംസാരങ്ങൾ പരസ്പരം സംസാരിപ്പിക്കണം.
ഓരോ കുട്ടിക്കും അവന്റെ റോൾ എന്താണെന്ന് കൃത്യമായി അറിയിക്കുകയും അവയെ ഫോളോ ചെയ്യുകയും പരസ്പരം അഭിനന്ദിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്യണം.
വീട്ടിൽ ഒന്നിച്ചു സംസാരിക്കാനും കേൾക്കാനുമുള്ള അവസരം ഉണ്ടാക്കുകയും വേണം. മക്കൾ ആഗ്രഹിക്കും രീതിയിലുള്ള പരിഗണനകൾ നെല്ലും പതിരും വേർതിരിച്ച് രക്ഷിതാക്കൾക്ക് നല്കാൻ സാധിച്ചാൽ സിബ്ലിംഗ് റിവൾറി ഇല്ലാതെ സന്തോഷത്തോടെ മക്കളെ ആസ്വദിക്കാം…

ജീവിതത്തിൽ ഏറ്റവും പ്രയോജനപ്പെടുന്നതും സന്തോഷം നല്കുന്നതുമായ ലേഖനങ്ങൾ എല്ലാ ആഴ്ച്ചകളിലും ലീവ് ടു സ്മൈൽ പേജിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. വായിച്ചു അഭിപ്രായം പങ്കുവെക്കുമല്ലോ..
പേജിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു..

https://www.facebook.com/livetosmile2020/

ചെറു പുഞ്ചിരിയോടെ വീണ്ടും അടുത്ത ആഴ്ച കാണാം..
സ്നേഹസന്തോഷം..

Leave A Reply

Your email address will not be published. Required fields are marked *