അഭിരുചി അറിയണം
Irfad Mayipadi, Posted on 6th July 2020
ആരാവാനാണ് ആഗ്രഹം??. പഠനകാലത്ത് നമ്മൾ പലപ്പോഴും നേരിട്ട ചോദ്യമാണ് ഇത്. മാറിമറിയുന്ന ഉത്തരങ്ങളാണ് പൊതുവെ ഉണ്ടാവാറുള്ളത്. ഇന്നുള്ള ആഗ്രഹങ്ങളല്ല അടുത്ത തവണ ഉണ്ടാവുന്നത്. അങ്ങനെ ആഗ്രഹങ്ങൾ മാറിമറിഞ്ഞ് ഇന്ന് എവിടെ എത്തിയിരിക്കുന്നു എന്ന് സ്വയം ചോദിച്ചാൽ ഉള്ളിലൊരു ചിരിയോ സങ്കടമോ ആയിരിക്കും രൂപപ്പെടുക. കാരണം ആഗ്രഹങ്ങൾ ജനിപ്പിക്കുന്നതിന് പല ഘടങ്ങളുമുണ്ട്. അവയൊന്നും ഒത്തിണങ്ങാതെ ആഗ്രഹിച്ചാൽ അത് സാക്ഷാത്കാരിക്കപ്പെടണമെന്നില്ല. ഇനി സാക്ഷാത്കരിച്ചാലും സംതൃപ്തി ഉണ്ടാവണമെന്നുമില്ല. ഭാവിയിൽ നമുക്ക് ആരായിത്തീരണം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്തണമെങ്കിൽ ചില യാഥാർത്ഥ്യങ്ങൾ നാം മനസ്സിലാക്കിയിരിക്കണം. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ അഭിരുചി (Aptitude) അറിഞ്ഞിരിക്കുക എന്നത്. ഒരു ഉദാഹരണം പറയാം. രക്തം കണ്ടാൽ തല കറങ്ങി വീഴുന്ന ഒരു വിദ്യാർത്ഥിക്ക് പ്രസവ ഡോക്ടർ ആകണമെന്ന് വല്ലാത്ത ആഗ്രഹം. ആഗ്രഹങ്ങൾ സാധിച്ചേക്കാം. പക്ഷേ ആ മേഖലയിൽ മികച്ച സംഭാവനകൾ നല്കാനോ ഷൈൻ ചെയ്യാനോ അവരെക്കൊണ്ട് സാധ്യമാകൂല. കാരണം ആ വിദ്യാർഥിക്ക് ഡോക്ടർ ആകാനുള്ള അഭിരുചി ഇല്ല എന്നത് തന്നെയാണ്. ഒരു പ്രത്യേക വിഷയത്തിലുള്ള താത്പര്യം, അറിവ്, കഴിവാർജിക്കാനുള്ള തൃഷ്ണ, പ്രത്യേക സ്വഭാവ വിശേഷം ഇവയെയാണ് നാം അഭിരുചി എന്ന് പറയുക. ഏതൊരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തന്റെ അഭിരുചി അറിയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പണ്ട് കാലങ്ങളിൽ ഇവ തിരിച്ചറിയാനുള്ള വഴികൾക്ക് പരിമിതി ഉണ്ടായിരുന്നുവെങ്കിലും ഇന്ന് ശാസ്ത്രീയവും നൂതനവുമായ നിരവധി മാർഗങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. സ്കൂൾ പഠനകാലത്ത് തന്നെ അഭിരുചി അറിയൽ വളരെ അനിവാര്യമാണ്. കാരണം തങ്ങൾ കാണുന്ന ആഗ്രഹവും സ്വപ്നവും എന്റെ അഭിരുചിയോട് ചേർന്ന് കിടക്കുന്നതാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. അങ്ങനെയാണെങ്കിൽ കൂടുതൽ കോൺസൺട്രേറ്റ് ചെയ്യാനും ഇനി അങ്ങനെയല്ല എങ്കിൽ ഒരു മാറ്റത്തെക്കുറിച്ച് ആലോചിക്കാനും സാധിക്കും. അഭിരുചി കണ്ടെത്താനുള്ള അനേകം നൂതനമായ വഴികൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. മൾട്ടിപ്പിൾ ഇൻറലിജൻസ് അസസ്മെന്റ്, ആപ്റ്റിറ്റ്യൂട് ടെസ്റ്റ്, ഇന്ററസ്റ്റ് ഇൻവെന്ററി തുടങ്ങിയവ അവയിൽ ചിലതാണ്. അഭിരുചിയുള്ള കരിയറിലേക്കാണ് നാം എപ്പോഴും ഫോക്കസ് ചെയ്യേണ്ടത്. എന്നാൽ മാത്രമാണ് ജോലിയിൽ നമുക്ക് സംതൃപ്തി ഉണ്ടാവുകയുള്ളൂ. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് നിലവിൽ സൗജന്യമായി തങ്ങളുടെ അഭിരുചി അറിയാനുള്ള ടെസ്റ്റ് www.livetosmile.in എന്ന സൈറ്റിൽ ലഭ്യമാണ്.
ഒരു രക്ഷിതാവിനെ സംബന്ധിച്ചേടുത്തോളം മക്കൾക്ക് നല്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനമാണ് അവരുടെ കൃത്യമായ അഭിരുചി കണ്ടെത്തിക്കൊടുക്കുക എന്നത്. കാരണം സംതൃപ്തമായ ഭാവിയാണല്ലോ പ്രധാനം..
ജീവിതത്തിൽ ഏറ്റവും പ്രയോജനപ്പെടുന്നതും സന്തോഷം നല്കുന്നതുമായ ലേഖനങ്ങൾ എല്ലാ ആഴ്ച്ചകളിലും ലീവ് ടു സ്മൈൽ പേജിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. വായിച്ചു അഭിപ്രായം പങ്കുവെക്കുമല്ലോ..
പേജിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു..
ചെറു പുഞ്ചിരിയോടെ വീണ്ടും അടുത്ത ആഴ്ച കാണാം..
സ്നേഹസന്തോഷം..
NB: സൗജന്യമായി Aptitude test ചെയ്യാൻ ആഗ്രഹിക്കുന്നവർ 7902882125 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.