ഉപബോധമനസ്

Marzeena BSc Psychology LTS Digital Academy – Posted on 24/04/2021

എന്ത് കൊണ്ട് ഒരു കാര്യം impossible ആകുന്നു.
ആ കാര്യത്തെക്കുറിച്ച് അറിവില്ലായ്മയോ അതിനെക്കുറിച്ച് ക്ലാരിറ്റി ഇല്ലായ്മയോ ആണ്.ഒരു കാര്യം imposible ആണെന്ന് നമ്മെ തോന്നിപ്പിക്കുന്നത്.
നമ്മുടെ നിലവിലുള്ള Mindset വെച്ച് അത്തരം കാര്യങ്ങൾ എന്നും അങ്ങിനെ തന്നെ നിലനിൽക്കും. നമ്മുടെ മുൻകാല അനുഭവങ്ങൾ നമ്മുടെ വിശ്വാസങ്ങളെ ഒരു കാര്യത്തിൽ ഉറപ്പിച്ച് നിർത്തും. നമ്മുടെ കഴിവുകൾ ഒരിക്കലും പുറത്തെടുക്കാൻ നമ്മുടെ വിശ്വാസങ്ങൾ അനുവദിക്കില്ല. ഒരിക്കലും വലുതായി ചിന്തിക്കാൻ അവർക്ക് കഴിയില്ല. അങ്ങിനെ ചിന്തിക്കുന്നത് വലിയ പാതകമാണെന്ന് അവരെ ചിന്തിപ്പിച്ച് കൊണ്ടെയിരിക്കും.

നാം എവിടെയാണോ ഫോക്കസ് ചെയ്യുന്നത് അതാണ് നമ്മുടെ ഇഷ്ടം എന്ന് നമ്മുടെ മനസ്സ് മനസ്സിലാക്കുന്നത്. ആ ഇഷ്ടങ്ങൾ സ്വന്തമാക്കാൻ മനസ്സ് തയ്യാറാവുകയും ചെയ്യും.. പോസിറ്റീവായ കാര്യങ്ങളിൽ ഫോക്കസ് ചെയ്യുമ്പോൾ അതാണ് നമ്മുടെ ഇഷ്ടങ്ങൾ എന്ന് നാം മനസ്സിലാക്കുന്നു.

നാം ഇപ്പോൾ മണ്ണിലേക്ക് വന്ന പ്രതീതിയിൽ ലക്ഷ്യങ്ങൾ തീരുമാനിക്കുക. മുൻ കഴിഞ്ഞ അനുഭവങ്ങളിൽ നിന്ന് ഒരു ഔട്ട്പുട്ടുകളും നമ്മുടെ ലക്ഷ്യത്തെ ബാധിക്കരുത്.

അത് പൂർത്തീകരിക്കുന്നതിന് കഴിയും എന്ന് സ്വന്തം തന്നെ ബോധ്യമാക്കണം.

ആ ഗോളിനെ വളർത്തിയെടുക്കുക. അതിന് ആവശ്യമായ വിശ്വലൈസേഷൻ ചെയ്യുക. ഇത് നേടിയെടുക്കാൻ അർഹനാണ് (Deservingness) എന്നതിന് അനുകൂലമായ പോയിൻ്റുകൾ നോട്ട് ചെയ്യുക.

സ്വയം സ്നേഹിക്കുക. ഞാനെല്ലാത്തിനും പറ്റുന്ന ആളാണെന്ന് നമ്മെ തന്നെ ബോധിപ്പിക്കണം. ഈ നിമിഷത്തിൽ ജീവിക്കാൻ കഴിയണം. മുൻ കാലത്ത് മാത്രമായി ചിന്തകൾ കേന്ദ്രീകരിപ്പിക്കാൻ ശ്രമിക്കരുത്.

ലക്ഷ്യ നിർണയം നടത്തുമ്പോൾ നമുക്ക് ആ ലക്ഷ്യത്തിൽ കൃത്യമായ അവബോധം ഉണ്ടായിരിക്കണം. എന്താണ് ആവശ്യമെന്നും നമുക്ക് അത് കൊണ്ട് ഉപകാരമുണ്ടെന്നും അത് എപ്പോൾ നേടണമെന്നും അത് എന്നെ കൊണ്ടാകുമെന്നും അതിനുള്ള വഴികളും ലക്ഷ്യ സ്ഥാനവും അസാധ്യമല്ലെന്നും, നാം തിരിച്ചറിയണം. എല്ലാത്തിനും ഒരു വ്യക്തത ഉണ്ടാവണം.

ലക്ഷ്യം എന്താണ്, എത്രയാണ്, എപ്പോഴാണ്, എത്ര കാലയളവിനുള്ളിൽ തുടങ്ങിയ Specific ആവണം

ലക്ഷ്യ നിർണയം നടത്തിക്കഴിഞ്ഞാൽ പിന്നീട് അത് നേടിയെടുക്കാൻ നാം അർഹനാവുകയാണ് ചെയ്യേണ്ടത്. അർഹത തീരുമാനിക്കേണ്ടത് മറ്റുള്ളവരുടെ പെരുമാറ്റങ്ങളോ വാക്കുകളോ അല്ല. നാം തന്നെ അതിന് അർഹനാണ് എന്ന ഉത്തമ ബോധ്യം നമുക്ക് ഉണ്ടാക്കിയെടുക്കുക എന്നതാണ്.

നമുക്ക് ആലക്ഷ്യം കൊണ്ട് പ്രയോജനമുണ്ടായിരിക്കണം. അതിന് ആ ലക്ഷ്യങ്ങൾ നേടേണ്ടതിൻ്റെ ആവശ്യകത നമ്മുടെ ഉപബോധമനസ്സിനെ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. എത്രമാത്രം ആവശ്യകത ഉണ്ടോ അത്രമാത്രം ലക്ഷ്യം അടുത്തെത്തിയിരിക്കും. അത് കൊണ്ട് തന്നെ അത് നേടിയെടുക്കേണ്ടതിൻ്റെ കാരണങ്ങൾ / ആവശ്യകത എന്താണെന്ന് മാക്സിമം എണ്ണത്തിൽ നോട്ട് ചെയ്ത് വെക്കുക.

ആ ലക്ഷ്യം നേടാൻ നാം എത്രത്തോളം ചവിട്ട് പടികൾ കടന്നു എന്ന തിരിച്ചറിവ് ലക്ഷ്യത്തിലേക്കുള്ള വേഗത വർദ്ധിപ്പിക്കും. അതിനാൽ ആ ലക്ഷ്യം നേടാൻ ഇപ്പോൾ നമ്മുടെ കൈയ്യിൽ എന്തെല്ലാം റിസോഴ്സ് ഉണ്ടെന്ന് വ്യക്തമായി നോട്ട് ചെയ്യുക. ഇത് ലക്ഷ്യത്തിലേക്ക് നാം വളരെ അടുത്തിരിക്കുന്നു എന്ന ചിന്ത നമ്മിൽ വളർത്തിയെടുക്കാൻ സഹായിക്കും.

ഇനി ആ ലക്ഷ്യം നേടിയെടുക്കാൻ നമ്മുടെ ചുറ്റിലും നമുക്ക് കിട്ടാവുന്ന റിസോഴ്സസുകൾ എന്തെല്ലാമാണെന്ന് തിരിച്ചറിയുക. ആ റിസോഴ്സസ് കൃത്യമായി ഉപയോഗിക്കാനുള്ള ഒരു പ്രേരണ നമുക്ക് ലഭിക്കും. അത് കൃത്യമായി നോട്ട് ചെയ്യുക. ഇല്ലെങ്കിൽ ലക്ഷ്യത്തിലെത്താൻ നമുക്കുള്ള മാർഗങ്ങൾ നമുക്ക് തിരിച്ചറിയുവാനോ കൃത്യമായി ഉപയോഗിക്കുവാനോ കഴിയാതെ വന്നേക്കാം.

ഇത്രയും കാര്യങ്ങൾ തൻ്റെ Concious Mind ന് കൂടുതൽ ക്ലാരിറ്റി ലഭിക്കുവാൻ സഹായിക്കും.

ശേഷം ഉപബോധമനസ്സിലേക്ക് ഉള്ള നിർദേശങ്ങൾ തുടങ്ങാം. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അവബോധം ഉണ്ടാക്കുക. അടുത്ത ഓരോ സ്റ്റേജുകളും കൺമുൻപിലേക്ക് കൊണ്ട് വരിക. വിശ്വലൈസ് ചെയ്യുക. അത് നേടിയെടുത്ത ഫീൽ ശരീരത്തിലും മനസ്സിലും ഫീൽ ചെയ്യുക. നേടിയെടുക്കുമ്പോൾ ലഭിക്കുന്ന അംഗീകാരങ്ങളും മറ്റുള്ളവരുടെ ഇടയിൽ ഉള്ള പരിഗണനകളും കേൾക്കുക, അനുഭവിക്കുക. ആ സമയത്ത് നമ്മിൽ ഉള്ള പ്രതികരണങ്ങൾ തിരിച്ചറിയുക. ഓരോ ഘട്ടങ്ങളിലും നേടിയെടുക്കുന്ന ഓരോ കാലയളവിലുള്ള സംഭവങ്ങളും ഇതേ രീതിയിൽ ഫീൽ ചെയ്യുക. ഓരോന്നിനും അനുയോജ്യമായ അഫർമേഷനുകൾ ആവർത്തിക്കുക. അത് നേടി എന്ന് ഉള്ളിൽ ഫീൽ ചെയ്യുന്ന രീതിയിലുള്ള അഫർമേഷനുകൾ ഉപയോഗിക്കുക.

ഇത് ഉപബോധമനസിൽ ഉറയ്ക്കുന്നതിന് കൂടുതൽ ദിവസങ്ങളിൽ ആവർത്തിക്കുക. ചിലർക്ക് 21 ദിവസം മതിയാവും, ചിലർക്ക് 42 വേണ്ടി വന്നേക്കാം. ചിലർക്ക് 90 ദിവസം വരെ ആവശ്യമായി വന്നേക്കാം.
നമ്മൾ ചെയ്യുന്ന ഓരോ വിശ്വലൈസ് നമ്മളുടെ ഉയർച്ചയിൽ ആവട്ടെ…

Marz

Leave A Reply

Your email address will not be published. Required fields are marked *