ഏകാഗ്രത

Anas Shihabudheen , B Com LTS Digital Academy – Posted on 22/01/2021

പുതുവർഷത്തിൽ മനസ്സ് വല്ലാതെ സന്തോഷിക്കുന്ന വിശേഷങ്ങളാണ് മുഴുവൻ.

“LIVE TO SMILE ACADEMY’, കൂടുതൽ ഫ്രണ്ട്‌സ്, അറിവുള്ളവർ, വായന ശീലമുള്ളവർ, പ്രബുദ്ധരാണെലും അതൊന്നും കൊട്ടിഘോഷിക്കാത്തവർ. കുവൈറ്റിലെ ഈ തണുത്ത കാലാവസ്ഥയിൽ മനസ് നിറഞ്ഞു തുളുമ്പിയിരിക്കുന്നു. ഒന്ന് വിറച്ച പോയാൽ സന്തോഷം പുറത്തു പോയാലോ. പതിവ് ഓഫ് ദിനങ്ങൾ പോലെ അതിനു ശേഷം കുറച്ചു നേരം ഉറങ്ങി.

എല്ലാ പ്രവാസികളുടെ വെള്ളിയാഴ്ച ഒരു പോലെ ആയിരിക്കും

ഫ്രണ്ട്സിന്റെ WHATSAPP CHAT കല്ക് എല്ലാം റിപ്ലൈ ചെയ്യലാണ് ആദ്യ പണി. വാഷിംഗ് മറ്റു പണികളെല്ലാം ചെയ്യുമ്പോഴും അക്കാഡമിയിൽ ഡിസ്‌കസ് ചെയ്ത ടോപ്പിക്ക് ആണ് മനസ്സിൽ. “ RELATION BETWEEN HEART AND MIND”.  ഹെർട്ടും ബ്രയിനും തമ്മിലുള്ള കണക്ഷൻ ആണോ ഇനി മൈൻഡ് എന്ന് പറയുന്നത്. അതോ ഇതിനും മുകളിലുള്ള എന്തെങ്കിലും അപ്പർ ക്ലാസ് കാരനാണോ, അറിയില്ല. അതെല്ലാം എന്റെ സൈക്കോളജി ഫ്രണ്ട്സിനു വിടുന്നു. അവർ ഒരു വട്ടം ആ വിഷയം എടുത്തിട്ടതാണ്, പക്ഷെ കാര്യമായ വാഗ്‌വാദം ഉണ്ടായില്ല.

മനുഷ്യ മനസ് എനിക്ക് പിടികിട്ടാത്ത പ്രഹേളികയായ് തുടരുന്നു.

ഇമോഷനെ പറ്റി പറയാം. ഇമോഷനും ഹാർട്ടും നല്ല കൂട്ടുകാരാണ്. ഒരുത്തൻ മറ്റൊരുത്തന്റെ സുഖ ദുഖങ്ങളിൽ പങ്കുകാരനാണ്. ഡിസിഷൻ എടുക്കുന്നത് ഹൃദയം കൊണ്ടാണെങ്കിൽ അത് സത്യസന്ധമായിരിക്കും. പക്ഷെ പല തീരുമാനങ്ങളും GENIUNE ആണെങ്കിലും പ്രാക്ടിക്കൽ സൈഡിൽ കഷ്ടതകളനുഭവിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ആദർശങ്ങൾ മുറുകെ പിടിച്ച ഒരു കമ്മ്യൂണിസ്റ്റ്കാരൻ പിതാവിന്റെ കഥ ഇവിടെ എടുത്ത് പറയണ്ടല്ലോ.. നാട്ടുകാരുടേം ചിലപ്പോൾ കുടുംബക്കാരുടേം പ്രശ്നങ്ങൾ, പലപ്പോഴും അതിന്റെ തുടർ പൊട്ടിത്തെറികൾ സംഭവിച്ചിരുന്നത് നമുക്കുള്ളിലായിരുന്നു. തന്റെ എന്നുള്ളത് പലപ്പോഴും മറക്കുന്നത് പോലെ. പക്ഷെ ഉപ്പ എടുത്ത അതിധീരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി വീടുവച്ചു മാറി താമസിക്കുക എന്നത്. കൈയിൽ നീക്കിയിരിപ്പൊന്നും ഇല്ലാത്തത്ന്റെ പേരിൽ ഒരു ഡിസിഷൻ എടുത്തില്ലായിരുനെൽ  അതിധാരുണമായിരുന്നേനെ എന്റേം ഉമ്മാന്റേം കാര്യം.   

കുടുംബപ്രശ്‌നങ്ങൾ പലപ്പോഴും എന്നെ സങ്കടപ്പെടുത്തിയത് ചില്ലറയൊന്നുമല്ല. പാതിരാത്രി വീടുവിട്ട് ഫുട്ബോൾ ഗ്രൗണ്ടിന്റെ ഒത്ത നടുക്ക് മലർന്നു കിടന്ന് ആകാശമെന്ന  അതിവിശാലതയിലേക്ക് ആണ്ടുപോയത് ഞാനോർക്കുന്നു. നിങ്ങളൊക്കെ പറയാറില്ലേ “PSYCHOLOGICAL MOVE” എന്ന്. എല്ലാരും മിടുക്കൻ എന്ന പറയുമെങ്കിലും , ഉള്ളിൽ എനിക്ക് പോലും മനസിലാകാത്ത പ്രോബ്ലെംസ് ഉടലെടുത്തിരുന്നു. അനാവശ്യ ചിന്തകൾ  തടയാൻ ഫുൾ എൻഗേജ്ഡ് ആയിരിക്കുക എന്നതാണ് പോംവഴി. ഹോട്ടൽ ജോലി കൊണ്ട് ഉള്ള ഗുണം അതാണ്. ഇടക്കിടക്ക് ബ്രേക്ക് ഉള്ള LONG HOUR ജോബ്. 10-14 HRS വരെ ജോലി ചെയ്തിട്ടുണ്ട്. BUT NEVER FELT TIRESOME. കോളേജ് ഡ്രോപ്പ് ഔട്ട് ആയി INDA കഫേയിൽ വെയ്റ്റർ ആയി നിൽക്കുന്ന കാലo. ചെറിയ വരുമാനം കൊണ്ട് എന്റെ LOANUM അത്യാവശ്യം വീട്ടുചിലവുകളും കഴിഞ്ഞു പോകുമായിരുന്നു. മനസെന്ന വില്ലൻ ഒരു തവണ എന്റെ ജോലിയെയും ശാരീരിക ഏകോപന പ്രവർത്തനങ്ങളെയും തച്ചുടച്ച ഒരു നിമിഷം. ചെറിയ ചെറിയ ചിന്തകളിൽ നിന്ന് വൻ മാനസിക പിരിമുറുക്കങ്ങളിലേക്ക്. എടുത്ത ഫുഡ് ഓർഡർ എല്ലാം പെന്റിങ് . FOOD റെഡി ആണേലും സെർവ് ചെയ്യാനാകുന്നില്ല. മുഖത്തെ ചെറിയ ഭാവ മാറ്റങ്ങളെ വായിച്ചെടുത്ത കഫേ ഓണർ രംഗത്തുവന്നു. അവരോടു എനിക്ക് എന്നും ബഹുമാനമാണ്. ഒരു കഫേ ഒറ്റക്ക് നടത്തുന്നതിൽ അവർ കഴിവ് തെളിയിച്ചതാണ്, ഹാർഡ് വർക്കും ക്രീറ്റിവിറ്റിയും ഒത്തു ചേർന്ന ഒരു റിസൾട്ട് – INDA CAFÉ. വന്ന ഉടനെ ഒന്നും പറയാതെ ഫുഡ് എല്ലാം ടേബിളിൽ എത്തിച്ചു.

            ഉക്രൈൻ ദമ്പതികൾ നടത്തുന്ന ഹോട്ടലിനോട് അറ്റാച്ച് ചെയ്തിട്ടുള്ള കഫേ ആണത്. ഓവറിന്റെ പേര് ALINA. DREADLOCK HAIR STYLE ആദ്യം കാണുന്നത് ആ സ്ത്രീയിൽ ആണ്. മുടിയെല്ലാം ത്രെഡ് ചെയ്തു ചിതൽ പുറ്റുപോലെ ഇരിപ്പുണ്ടാകും. അവർ എന്നെ വിളിച്ചു “ANAASE”. അവരുടെ ആ സൗണ്ട് എപ്പോളും നീട്ടിയുട്ടുണ്ടാകും. പ്രശ്നങ്ങേലെല്ലാം ഉണ്ടാക്കിയിട്ടും അതിൽ SHOUT ചെയ്യുന്നതായ ഒരു ഭാവവും ഉണ്ടായില്ല. ബോസ് മുന്നിലും ഞാൻ പിറകിലുമായി നടന്നു. YOGA ചെയ്യുന്ന ഒരു വലിയ ഹാൾ ഉണ്ട് അതിന്റെ നടുക്ക് ഒരു വലിയ മരത്തിന്റെ ഇരിപ്പിടത്തിൽ അറ്റത്തായി രണ്ടാളും ഇരുന്നു. അവരുടെ കഥ എന്നോട് പറഞ്ഞു കൊണ്ടാണ് അവർ എന്റെ മനസ് തണുപ്പിച്ചത്. “ TALK, TALK & FEEL RELAX YOUR SELF”. എന്റെ പേരെന്റിസിന്റെ ഹെൽത്ത് മറ്റ് പ്രശ്നങ്ങളൊന്നും അവരുടെ ഉക്രൈൻ റഷ്യൻ യുദ്ധത്തിന് മുന്നിൽ ഒന്നുമല്ലായിരുന്നു. യുദ്ധം കവർന്നെടുത്തതിനെക്കാൾ ഊർജം ഒരു പ്രണയനൈരാശ്യം തട്ടിയെടുത്തിരുന്നു. ആ ഒരു സംഭവത്തിന് ശേഷം എനിക്ക് അവരോടുള്ള ബഹുമാനം പതിന്മടങ്ങു വർധിച്ചു.

ഇതെല്ലം കേട്ടാൽ നിങ്ങൾക് തോന്നും ഞങ്ങൾ സന്തോഷം ഒട്ടും തീണ്ടാത്ത ടീമ്സ് ആണെന്ന്. എന്നാൽ അങ്ങനെ അല്ല, ഞങ്ങൾ ഹോട്ടൽ ജീവനക്കാരെല്ലാം ഡ്യൂട്ടിക്കിടക്കുള്ള ഒഴിവുസമയങ്ങളിൽ ഒന്നിച്ചിരിയ്ക്കാറുണ്ട്. റിസർവേഷൻ, കുക്ക് , ഹെൽപ്പേർ , എല്ലാതസ്തികയിലുള്ള ആള്കാരുമുണ്ടാകും. എല്ലാര്ക്കും അഭിപ്രായ സ്വാതന്ത്രം. തമാശകൾ, ചിലപ്പോൾ മറ്റു ടൂറിസ്റ്റുകൾ സംഗീത വാദ്യ ഉപകരണങ്ങൾ കൊണ്ട് നമ്മുടെ നിമിഷങ്ങൾ ധന്യമാക്കാറുണ്ട്.  “ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി ” മലയാളം പാട്ട് ആസ്വദിക്കുന്ന USA കാരിയായ അമ്മൂമ്മ. അങ്ങനെ അങ്ങനെ….

ലാസ്‌റ് ഇൻസിഡന്റിനു ശേഷം ആണോന്ന് അറിയില്ല ആ വര്ഷം ഹോട്ടലിൽ നിന്നും സ്റ്റാഫിന് വേണ്ടി ഒരു ടൂർ ഓർഗനൈസ് ചെയ്തു . കിഴക്കിന്റെ വെനീസിൽ (ALLEPPEY) ചിലവഴിച്ച ആ  2 ദിനങ്ങൾ നമ്മളിൽ പലർക്കും ഒരു നല്ല ബ്രേക്കും പുതിയ വീക്ഷണങ്ങളിലേക്കുള്ള ഒരു വഴിത്തിരിവുമായി. മനസ്സ് ആ കായൽ പരപ്പ് പോലെ പരന്നു. പ്രശ്നങ്ങൾ ഇല്ലാതെ മനുഷ്യരില്ല, വളർന്നു വന്ന സാഹചര്യങ്ങൾ , ജോലിഭാരം , സ്വാതന്ത്രമില്ലായ്മ , BODY SHAMING, STEREOTYPING, HEALTH PROBLEMS, കൂട്ടത്തിൽ കൂട്ടാതെ മാറ്റിനിർത്തുക, അങ്ങനെ അനവധി. ഇതൊക്കെ സമൂഹത്തിൽ ചർച്ച ചെയ്ത് AWARENESS കൊടുക്കണം. ചർച്ചകൾ നടക്കുന്നുണ്ടാകും. പക്ഷെ അതൊന്നും അറിയാതെ ലോകത്തിന്റ്റെ പല കോണുകളിൽ എത്രയോ പേർ സഹായം കിട്ടാതെ അസ്വസ്ഥരാണ്.

സ്വയം തിരിച്ചറിഞ്ഞു എങ്ങനെ മാറ്റങ്ങളിലേക്ക് ചുവടുവെക്കാം. ഈ ചിന്ത ഇന്നത്തെ ദിവസം പള്ളിയിൽ ജുമുഹക്ക് പോയില്ലായിരുന്നുവെങ്കിൽ ചിന്താമണ്ഡലത്തിൽ കടന്നുകൂടില്ലായിരുന്നു. കൊറോണ ആയോണ്ട് പള്ളിയിൽ ടോട്ടൽ കപ്പാസിറ്റീടെ മൂന്നിലൊന്ന് ആള്കാര്ക് മാത്രേ നമസ്കരിക്കാൻ ഇടമുള്ളൂ. റൂമീൻ ഇറങ്ങുമ്പോൾ തന്നെ കുറച്ചു ലേറ്റ് ആയിരുന്നു. ധൃതി വച്ച നടന്ന എനിക്ക് പള്ളിയ്‌യുടെ ഉള്ളിൽ സ്ഥലം കിട്ടീട്ടും വേറെന്തോ ഒരു മനസ്ഥിതി ആയിരുന്നു. ഒട്ടും ഏകാഗ്രത ഇല്ലാത്തതു പോലെ. അതിനുമുമ്പുള്ള ആഴ്ച പള്ളിക്കകത് വച്ചു ഓഫീസിൽ നിന്ന് വന്ന കാൾ എടുത്ത അനുഭവം മനസ്സിൽ വന്നു. തൊട്ടടുത്തു ഇരുന്ന ഒരാൾ എന്നെ എന്തോ പറയുന്നതും ഞാൻ കേട്ടു. ഞാൻ ചെയ്ത അന്നത്തെ പ്രവർത്തിയിൽ എനിക്ക് കുറ്റബോധം തോന്നിയതുകൊണ്ടാകാം എനിക്ക് വേറെ ചിന്തകളൊന്നും വരാതെ ഏകഗ്രതയോടുകൂടി കുറച്ചു സമയം വളരെ സൈലന്റ് ആയിരിക്കാൻ കഴിഞ്ഞു. സൈലന്റ് എന്ന പറഞ്ഞാൽ ഉള്ളിൽ പിൻഡ്രോപ് സൈലന്റ്. അങ്ങനെ കുറച്ചു നേരം ഇരുന്നതിന്റെ ആനന്ദം വേറൊന്നുതന്നെയാണ്. വാക്കുകൾക്കതീതം. എന്തുകൊണ്ട് ഈ ഒരു ടെക്‌നിക് പ്രാക്ടിക്കൽ ലൈഫിൽ ഉപയോഗിച്ചുകൂടാ. ബ്രേക് എടുക്കാം. ബ്രേക്ക് എന്നുള്ളത് ജോലികു മാത്രം അല്ല കേട്ടോ, നിങ്ങളുടെ മൈൻഡിനെ  ഡിസ്റ്റർബ് ചെയ്യുന്ന എന്തുമാകാം, അല്ലെങ്കിൽ അത് നിങ്ങൾ മൂലം കൂടെയുള്ളവർക്കാകാം. അനിവാര്യമെന്ന് തോന്നുന്ന സമയത് നിങ്ങൾ പ്രകൃതിയെ സ്നേഹിക്കുന്നതിനേക്കാൾ പ്രകൃതി നിങ്ങളെ സ്നേഹിക്കുന്നുണ്ടാകും. ഒരു പുതിയ തുടക്കത്തിന് വേണ്ടി.

 So, I am repeating, “Let’s take a break, Feel the ultimate inner peace. Feel the changes around you.”

Leave A Reply

Your email address will not be published. Required fields are marked *