അടികൾ_പിഴച്ചതെവിടെ

Ahammed Shareen, Posted on 11 January 2020

ഓരോ ആഴ്ചയിലെ കുറിപ്പുകൾക്കും വായനക്കാരിൽ നിന്നും കൃത്യമായ ഫീഡ്ബാക്ക് ലഭിക്കാറുണ്ട്. ഓരോ അഭിപ്രായങ്ങളും നോക്കുമ്പോൾ മനസ്സിലാവുന്ന ഒരു കാര്യം സമൂഹത്തിലെ ലെ ഒരു പ്രത്യേക സെഗ്‌മെന്റിനെ ആയിരിക്കും അത് കൂടുതൽ ആകർഷിച്ചത്എന്നതാണ് .കഴിഞ്ഞ ആഴ്ചയിലെ കുറിപ്പ് 2020ലെ പ്ലാനിങ്ങിനെ സംബന്ധിച്ചായിരുന്നു , ഉപകാരപ്രദം എന്നഭിപ്രായപ്പെട്ടവരിലധികവും നല്ല വിജയകരമായി ബിസിനസ് ചെയ്യുന്നവരാണ്. പരസ്പരം പരിചയമില്ലാത്തവർ ആണെങ്കിൽ പോലും ഒരു അന്തർധാര അവർക്കിടയിൽ സജീവമാണെന്ന് വേണം കരുതാൻ. പ്ലാനിങിന്റെ ഗുണം തന്നെയാണല്ലോ അവരുടെ ബിസിനസ് വിജയകരമാക്കി തീർക്കാൻ അവരെസഹായിച്ചതും .ലോകത്ത് പുതുവർഷത്തിൽ തീരുമാനിക്കുന്ന 80% തീരുമാനങ്ങളും തുടരാറില്ല എന്നാണ് കണക്ക്. നമ്മളിന്ന് നോക്കാൻ ശ്രമിക്കുന്നത് പരാജയപ്പെടുന്നത്തിന്റെ കാരണവും അവ പരിഹരിക്കാനുള്ള മാർഗങ്ങളും ആണ്.പരാജയം വിജയത്തിന് മുന്നോടിയാണ് എന്ന് പലപ്പോഴും പറയാറുണ്ട്. യഥാർത്ഥത്തിൽ അതൊരു ശരിയല്ല എന്നാണ് എൻറെ അഭിപ്രായം. ശ്രമിച്ചു നടക്കാത്തപ്പോൾ അല്ല നമ്മുടെ പരിശ്രമം നിർത്തുമ്പോഴാണ് യഥാർത്ഥത്തിൽ പരാജയം സംഭവിക്കുന്നത്. ശ്രമം നിർത്തിയാൽ ഒരു കാലത്തും വിജയം ഉണ്ടാവില്ലല്ലോ.മാറ്റങ്ങൾ യഥാർത്ഥം ആകണമെന്ന ആഗ്രഹം നമുക്ക് എല്ലാവർക്കുമുണ്ട്, അത് കൊണ്ടാണ് ശ്രമങ്ങൾ തുടങ്ങിയതും, കുറച്ചു ദിവസം കഴിയുമ്പോഴേക്കും സംഭവം കയ്യീന്ന് പോയതും.നമ്മുടെ ലക്ഷ്യം യാഥാർത്ഥ്യമാകാത്തതിനുള്ള കാരണങ്ങൾ പ്രധാനമായും മൂന്നാണ് 1. എടുത്താൽ പൊങ്ങാത്ത ലക്ഷ്യങ്ങൾ ,തൊള്ളയിൽ കൊള്ളാത്ത വർത്താനം എന്നൊക്കെ നാടൻ ഭാഷയിൽ പറയും, എല്ലാ കടങ്ങളും 2020 കഴിയുമ്പോഴേക്കും ഞാൻ തീർക്കും എന്ന തീരുമാനമാക്കുക. അഞ്ച് ലക്ഷം രൂപയാണ് കടം , കയ്യിൽ മാസാവസാനം 5000 ആണ് ബാക്കി ആവാറുള്ളത് , നടക്കുന്ന കാര്യമല്ലല്ലോ. എല്ലാമാസവും കടത്തിലേക്ക് 7500 കൊടുക്കും എന്ന് തീരുമാനിച്ചാൽ നടക്കാൻ സാധ്യത കൂടുതലാണ്. കൈസൻ എന്ന ഒരു ജപ്പാനീസ് രീതിയുണ്ട്, വിശാലമായ പഠനത്തിന് സാധ്യതയുള്ള ഒന്നാണ് , വലിയ മാറ്റങ്ങൾക്ക് ശ്രമിക്കാതിരിക്കുക പകരം ചെറിയ ചെറിയ മാറ്റങ്ങൾ സ്ഥിരമായി നടത്തികൊണ്ടിരിക്കുക , എന്നതാണ് അടിസ്ഥാനതത്വംചിന്ന ചിന്ന ലക്ഷ്യങ്ങൾ മുന്നിൽ നമുക്ക് നൽകുന്ന ചില സുഖങ്ങൾ ഉണ്ട്, അടുത്തതും ചെറുതുമായ ലക്ഷ്യങ്ങൾ നമ്മുടെ കൂടുതൽ അധ്വാനിക്കാൻ പ്രേരിപ്പിക്കും.അത് പോലെ തന്നെ അവ പൂർത്തീകരിച്ചാൽ നമുക്ക് ലഭിക്കുന്ന സന്തോഷം കൂടുതൽ ചെയ്യാൻ നമുക്ക് ഊർജ്ജവും ആനന്ദവും നൽകും. ആകെക്കൂടി വെട്ടിപ്പിടിക്കാൻ നോക്കിയിട്ട് ഒന്നും കിട്ടാതെ ഇരിക്കുന്നതിനേക്കാൾ ചെറുകിട നടക്കലുകൾ ആണ് എപ്പോഴും നല്ലത്..2. ലക്ഷ്യം കൃത്യം ആക്കുക ഈ വർഷം കുറച്ചു നല്ല പുസ്തകങ്ങൾ വായിക്കണം എന്നത് കേൾക്കാൻ രസമുണ്ട് എങ്കിലും ലക്ഷ്യത്തിന് കുറച്ച് പ്രശ്നങ്ങളുണ്ട്, കുറച്ച് എന്നത് ഒരു കൃത്യം എണ്ണം അല്ല, ഒരു നല്ല കാര്യത്തിന് അഞ്ചു ഗുണങ്ങൾ ഉണ്ടാവുക എന്നാണ് പറയുക.ഒന്ന് കൃത്യത(Specific ) കുറച്ച് എന്നതിന് പകരം മാസത്തിൽ രണ്ട് എന്ന കൃത്യമായ ലക്ഷ്യങ്ങൾ നമുക്ക് മുന്നോട്ടുപോകാൻ നിർബന്ധമാണ്. രണ്ട്. അളക്കാൻ പറ്റുന്നത് (Mesurable) നാം എത്ര പുസ്തകങ്ങൾ എത്ര നാളു കൊണ്ട് വായിച്ചു.,രണ്ടാഴ്ചത്തെ നടത്തം കൊണ്ട് ഒരു കിലോ കുറഞ്ഞു, ഇനി ഈ മാസം ഒരു കിലോ കൂടി കുറയണം. ആണ് ഉദാഹരണം.മൂന്ന് കൈയ്യെത്തും ദൂരത്ത് (Achievable) ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നം ലക്ഷ്യമാക്കുന്നത് , ഒരുതരം സ്വയം വടിയാവലാണ്, നാല്, യാഥാർഥ്യ ബോധം ആണ്, നാം നിലകൊള്ളുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള അറിവും നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന വിഭവങ്ങളുടെ ലഭ്യതയും.അഞ്ച് സമയബന്ധിതം ഏറ്റവും പ്രധാനപ്പെട്ടതാണിത് . എത്രനാൾ കൊണ്ടാണ് നാം ഇത് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ധാരണ ഉണ്ടാവുകയും ലക്ഷ്യത്തിലേക്കുള്ള ദൂരം ദിവസങ്ങൾ ആഴ്ചകൾ മാസങ്ങൾ വർഷങ്ങൾ ആയി വിഭജിച്ചു നമ്മുടെ പുരോഗതി വിലയിരുത്താനും സാധിക്കണം. 3 , ശ്രമങ്ങൾ അവസാനിപ്പിക്കാതിരിക്കുക , ആദ്യ ചുവട്ടിൽ പിഴക്കുന്നു, നമ്മുടെ തീരുമാനങ്ങൾ ഉഷാറാണ് ആത്മാർത്ഥം ആണ്, നടക്കുന്ന കാര്യം തന്നെയാണ്, പക്ഷേ ആദ്യത്തെ രണ്ട് പ്രാവശ്യം ഉള്ള ശ്രമങ്ങൾ പരാജയപ്പെടുന്നു. കുട്ടികളെ കാണാറില്ലേ അവൾ നടക്കാൻ പഠിക്കുന്നത്, ആദ്യം വീഴുന്ന സമയത്ത് തന്നെ നമ്മുടെ പരിപാടി നിർത്തിയിരുന്നെങ്കിൽ നാം ഇവിടെ എത്തിലായിരുന്നെങ്കിൽ ,. ജനുവരിയിൽ വച്ച് ലക്ഷ്യം ആദ്യത്തെ രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഫെബ്രുവരിയിൽ തുടങ്ങാം അതല്ലെങ്കിൽ മാർച്ചിൽ തുടങ്ങാം കാലങ്ങളും മാസങ്ങളും ദിവസങ്ങളും ഒക്കെ നമ്മുടെ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കിയതാണ് മാറാൻ വേണ്ടി നാളെ വരെ കാത്തു നിൽക്കണ്ട ഇന്നുതന്നെ നമുക്ക് നന്നാവാൻ പറ്റുമോന്ന് നോക്കുക.പരാജയം ശ്രമിച്ച് നടക്കാത്തത് അല്ല, ശ്രമം നിർത്തുമ്പോഴാണ് .4. ബധിരനാവുക, നടക്കൂല മോനെ, ഞാൻ പണ്ടേ പറഞ്ഞതല്ലേ, ഒരു പഠിപ്പിസ്റ് വന്നിരിക്കുന്നു മുതൽ , നീ മാത്രം നന്നായാൽ മതിയോ തുടങ്ങിയ അനേകം ഡയലോഗുകൾ നമുക്ക് ചുറ്റും ഉണ്ടാവുക, അവർക്ക് ചെവി കൊടുക്കാതിരുന്നാലേ നമ്മുടെ കാര്യം നടക്കുള്ളൂ 5 , പഠനം തുടരുക, ഓരോ പരാജയത്തിൽ നിന്നും പാഠങ്ങൾ പഠിക്കുക , സമയ മോശവും ഭാഗ്യക്കുറവും കാരണമായി പറയാതെ അല്ലാത്ത എന്ത് കാരണം കൊണ്ട് നടന്നില്ല എന്നതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ലെങ്കിൽ നമ്മുടെ കാര്യം കഷ്ടത്തിൽ ആയി പോകും .വിജയീ ഭവ!

Leave A Reply

Your email address will not be published. Required fields are marked *