ബഹുമാനപ്പെട്ട_ഞാൻ
Ahammed Shareen, Posted on 29 February 2020
ഒരാഴ്ച മുമ്പായിരുന്നു സുഹൃത്തുക്കളുടെ കൂടെ ഇരിക്കുമ്പോൾ ഒരു വാട്സാപ്പ് കാർഡ് ശ്രദ്ധയിൽപ്പെട്ടു. ഒരു ഗ്രൂപ്പ് അഡ്മിൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടക്കുന്നു. അതിലേക്ക് വോട്ടഭ്യർത്ഥിച്ച് കൊണ്ടുള്ള സചിത്ര കാർഡ് അത്ഭുതം തോന്നി അന്വേഷിച്ചപ്പോഴാണറിഞ്ഞത് സംഭവം സീരിയസാണ്, നോമിനേഷനും വോട്ടുപിടിത്തവുമൊക്കെ ഉള്ള വൻ സെറ്റപ്പ് ആണത്രേ, എല്ലാവരെയും അഡ്മിൻ ആക്കി സമ്പൂർണ്ണ സോഷ്യലിസം നടപ്പിലാക്കിയ ഗ്രൂപ്പ് മുതൽ അഡ്മിൻ ഒൺലി പാസാക്കി ഏകാധിപത്യം നടപ്പിലാക്കുന്ന ഗ്രൂപ്പുകളുടെ കൂട്ടത്തിൽ ഒരു ജനാധിപത്യ ഗ്രൂപ്പ് കൂടി ആയി.
മനുഷ്യൻറെ അടിസ്ഥാനപരമായ ആവശ്യങ്ങൾ, അതിനോട് ബന്ധിപ്പിച്ച പെരുമാറ്റങ്ങൾ കൂടി വിവരിക്കുന്ന ഒരു പിരമിഡ് ഉണ്ട്. എബ്രഹാം മാസ്ലോ ആണ് അത് നിർമ്മിച്ചത്, അത് വിശദീകരിച്ചവർ അദ്ദേഹം സ്വപ്നത്തിൽ വിചാരിച്ചതിനപ്പുറത്തേക്ക് പോലും എത്താറുണ്ടെങ്കിലും നേരത്തെ പറഞ്ഞ തെരഞ്ഞെടുപ്പിൻറെ മനശാസ്ത്രം വിശദീകരിക്കാൻ അതുതന്നെയാണ് നല്ലത് എന്ന് തോന്നുന്നു.
മനുഷ്യൻറെ അടിസ്ഥാനപരമായ വിഷയങ്ങൾ ഭക്ഷണം വസ്ത്രം താമസം പ്രത്യുൽപാദനം എന്നിവയാണ്. അവ മനുഷ്യനെ മാത്രമല്ല മുഴുവൻ ജീവിവർഗങ്ങൾക്കും ഇതിനോടുള്ള താല്പര്യം കാണാൻ സാധിക്കും. ഇത് പൂർത്തിയാകുമ്പോഴാണ് മനുഷ്യരിൽ അടുത്ത് ആഗ്രഹങ്ങൾ ഉടലെടുക്കുക. ജീവിത സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതായിരിക്കും അവ ഒന്നുകിൽ ഈ പറയുന്ന (ഭക്ഷണം….) അല്ലെങ്കിൽ അതിലേക്ക് വഴിതുറക്കുന്ന ജോലി, കൃഷി വരുമാനം തുടങ്ങിയവ സംരക്ഷിക്കപ്പെടണം , അവ ഉറപ്പിച്ചാൽ അടുത്തത് പ്രത്യക്ഷപ്പെടും, ബന്ധം സ്നേഹം കുടുംബം തുടങ്ങിയതൊക്കെ ഇവിടെയാണ് കാണുക അവയും പൂർത്തീകരിക്കുമ്പോൾ ആണ് നമ്മൾ അംഗീകരിക്കപ്പെടാൻ ഉള്ള ത്വരകളിലേക്ക് എത്തുന്നത്, . എന്നെ ബഹുമാനിക്കപ്പെടണം , ഞാൻ ബഹുമാനപ്പെടേണ്ടതാണെന്നും ഒക്കെ തോന്നുന്നത് ഈ നിലയിൽ ആണ് .
#സന്തോഷം_വരുന്ന_വഴി,
ഇതിൽ ഓരോ ഘട്ടവും പൂർത്തീകരിച്ചാൽ നമുക്ക് തൃപ്തിയാകും എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എങ്കിൽ തെറ്റി കേട്ടോ. കിട്ടിയാൽ സന്തോഷം വരും എന്നൊക്കെ നമുക്ക് തോന്നും, കിട്ടുന്നതുവരെ. കിട്ടിക്കഴിഞ്ഞ ഉടനെ കുറച്ചൊക്കെ വരികയും ചെയ്യും, അത് കുറച്ചു കാലം മാത്രമേ നില നിൽകുകയുള്ളൂ , കരണം അപ്പോഴാണ് നാം മനസ്സിലാക്കുക എനിക്ക് മാത്രമല്ല എനിക്ക് ചുറ്റുമുള്ള പലർക്കും ഇതൊക്കെ ഉണ്ടെന്ന്, . അതിൽ കൂടുതലും പലർക്കും എന്നേക്കാൾ കൂടുതൽ മനസ്സിലാക്കുമ്പോൾ ഒരു അസ്വസ്ഥത പടർന്നു കയറും. അതും കൂടി കിട്ടാനുള്ള ഓട്ടം അവിടെ സ്റ്റാർട്ട്.
മറ്റുള്ളവരെക്കാൾ മികച്ച് നിൽക്കുക എന്നത് യോഗ്യതക്കപ്പുറത്ത് ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ ആകുമ്പോഴാണ് പ്രാഞ്ചിയേട്ടന്മാർക്ക് വഴി തുറക്കുന്നത്. മറ്റുള്ളവരെക്കാൾ ഉയരത്തിലും മികച്ചതും ഞാനാണെന്ന് ബോധ്യപ്പെടുത്താൻ സ്വയം ശ്രമിക്കുകയും അപഹാസ്യരാവുകയും ചെയുന്ന രൂപമാണിത്. ഞാൻ മറ്റുള്ളവരെക്കാൾ വലുതാണ് എന്ന തോന്നലാണ് യഥാർത്ഥത്തിൽ തൊട്ടുകൂടായ്മ മുതൽ കണ്ടാൽ മിണ്ടാതെയും വരെയുള്ള സകല പ്രശ്നങ്ങളുടെയും യഥാർത്ഥ കാരണം. ഇത് ബോധ്യപ്പെടണമെങ്കിൽ അടിസ്ഥാന ആവശ്യങ്ങൾ ഇളകണം. (ഭക്ഷണം പാർപ്പിടം സുരക്ഷിതത്വം തുടങ്ങിയ സംഭവങ്ങൾക്ക് കിട്ടുമ്പോൾ ഈ അസുഖം ഉണ്ടോ എന്ന് നിങ്ങൾക്ക് നോക്കാം, പ്രളയം മുതൽ സി എ എ വിരുദ്ധ സമരങ്ങൾ വരെ ഇതിന് ഉദാഹരണമായി നിങ്ങൾ കാണുകയും ചെയ്യാം.
#ഞാ_എവിടെയാണ്?
നമ്മൾ ഇതിലൊന്നും പെടാത്തവരാണെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ? അറിഞ്ഞോ അറിയാതെയോ നമ്മിലൊക്കെ ഒരു പ്രാഞ്ചിയേട്ടനെ നാം താലോലിച്ച നിർത്തുന്നുണ്ട്,സമയവും സാഹചര്യവുമനുസരിച്ച് പുറത്തു വരുമെന്നേ ഉള്ളൂ , മനസ്സിലാക്കാൻ ചില സൂചനകൾ പറയാം, ആളെ പറയൂല,
എല്ലാരും ഒരേ നിർബന്ധം, ഞാൻ തന്നെ പ്രസിഡന്റ് ആവണമെന്ന്, പിന്നെ എന്താ ചെയ്യാ ,
ഞാൻ ചെയ്താലേ അത് ശരി ആവുള്ളൂ എന്ന് മൂപ്പർക്കറിയാം
ഞാൻ ഇവിടെ ഉണ്ടായത് നന്നായി,അല്ലേൽ കാണാമായിരുന്നു?
എല്ലാത്തിനും ഞാൻ തന്നെ വേണമെന്ന് പറഞ്ഞാൽ എങ്ങനാ?
ഇതൊക്കെ വല്ലപ്പോഴുണ് കേട്ടിട്ടുണ്ടോ?, കേട്ടുകാണും, ചിലപ്പോൾ ഉള്ളിൽ നിന്നാവും എന്നേ ഉള്ളൂ .
ഫലം ഇഛിക്കാതെ കർമങ്ങൾ ചെയ്യുക, അംഗീകരങ്ങൾ ആഗ്രഹിക്കാതിരിക്കുക , ജീവിത യാത്രയിൽ തേടി വരുന്ന ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചു ജീവിതം പ്രശോഭിതമാക്കുക,
യാത്രകൾ തുടരുക ഉയരങ്ങൾ നിങ്ങൾക്കുള്ളതാണ്.,