കൊറോണക്കാലത്തെ_മാനസികാരോഗ്യം

Ahammed Shareen, Posted on 14 March 2020

അങ്ങിനെ അതും സംഭവിച്ചു..മുട്ടി മുട്ടി നിന്ന് ലോകാരോഗ്യസംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചു, ഏഷ്യയിൽ ടാർഗറ്റ് പൂർത്തീകരിച്ചതിപ്പോൾ യൂറോപ്പിലും അമേരിക്കയിലും താണ്ഡവം വ്യാപിപ്പിക്കുന്നു,
എന്റെ പടച്ചോനെ എന്ന് പലരെക്കൊണ്ടും പലപ്പോഴും വിളിപ്പിച്ച അമേരിക്കൻ പ്രസിഡണ്ട് കൊറോണയിൽ നിന്നും രക്ഷപ്പെടാൻ പ്രാർത്ഥനാദിനം പ്രഖ്യാപിച്ചു. കേരളത്തിൽ ടീച്ചറും ടീമും പൊളിച്ചു കൊണ്ടിരിക്കുന്നു ,ചൈനയിൽ നിന്നുള്ള അഹ്മദി ഉൾപ്പെടെയുള്ള വാട്സപ്പ് യൂണിവേഴ്സിറ്റി പ്രൊഫസർമാർ ക്ലാസ്സെടുത്തു തകർക്കുന്നു .വെളുത്തുള്ളി ഇഞ്ചി ചെറു നാരങ്ങാ തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്നവർ പരക്കുന്നു. പടച്ചവൻ ഉണ്ടെന്നു തെളിയിക്കാൻ ശാസ്ത്രത്തിൻറെ തലയിൽ കയറുന്നവർ ഇല്ലെന്നു പറയാൻ മറ്റു ചിലർ തമ്പുരാന്റെ മേൽ ട്രോളുന്നു, എല്ലാത്തിനും പരിഹാരം നമ്മൾ പണ്ടേ പറഞ്ഞു എന്നു പറയുന്നവർ, ഗോമൂത്രം, ചാണകം, ഏകാംഗ പ്രകടനം തുടങ്ങിയവ കൊണ്ട് പരിഹരിക്കാൻ ശ്രമിക്കുന്നവർ എല്ലാവരും കളത്തിൽ നിറഞ്ഞാടുകയാണ് .
ലോകത്തെ ഓരോ മഹാമാരിയിൽ മുങ്ങിയ സമയത്തുള്ള മനസികാവസ്ഥയെക്കുറിച്ചുള്ള പഠനങ്ങൾ സാമൂഹിക മനശാസ്ത്ര വിദഗ്ധർ നടത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു.
മരണഭയം മനുഷ്യൻറെ അടിസ്ഥാന വികാരം ആണ്, അത് ഓവറായി എന്ന് ഞാനിപ്പോൾ ചാകും എന്ന് നിലവിളിക്കുന്നതിനാണ് തോനാറ്റോഫോബിയ എന്ന് പറയുക , ഇപ്പോൾ മരിക്കും എന്ന വിചാരിച്ച് നടക്കുന്നർക്ക് ചികിത്സയിലൂടെ ശരിയാക്കാമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ കഴിയും അത് പോലെ തന്നെ കുടുസ്സായ സ്ഥലങ്ങളിൽ കുടുങ്ങി പോകുന്നതിന് പേടി പറയുന്ന ഭയമാണ് ക്ലസ്റ്ററോഫോബിയ , ലിഫ്ടിൽ കയറുന്ന ഉൾപ്പെടെയുള്ള സമയത്തുണ്ടാകുന്ന ആധിയൊക്കെ ഇതിൽ പെട്ടതാണ് , ഇപ്പോൾ സമൂഹത്തിൽ യാത്ര നിയന്ത്രണങ്ങളും ജോലിയുടെ നിയന്ത്രണങ്ങളും ഒക്കെ കൂടി ഇതിൽ ഒരു കോമ്പിനേഷനിലാണ് ആളുകൾ എത്തി നിൽക്കുന്നത്.

കൊറോണാ ഭീതിയുമായി ഉണ്ടാകാവുന്ന മാനസിക വ്യതിയാനങ്ങളിൽ പ്രധാനമായത് ഇവയാണ്.

#ഉത്‌കണ്ഠ (anxiety)
ലോകാരോഗ്യസംഘടനയുടെ പ്രമേയങ്ങൾ അനുസരിച്ചുതന്നെ പകർച്ചവ്യാധി ഉണ്ടാകുന്ന സ്ഥലത്ത് ജനങ്ങളിൽ മനോ വികാരത്തിൽ ഉത്‌കണ്ഠ ഉയരുക എന്നത് സ്വാഭാവികമാണ്. ഈ ആശങ്കകൾ ദൈനംദിന ജീവിതത്തെ ബാധിക്കാൻ തുടങ്ങുമ്പോഴാണ് അത് പ്രശ്നമായി മാറുന്നത്, ഇത് അളവിൽ കൂടിയാൽ , വിശപ്പില്ലായ്മ ഉറക്കമില്ലായ്മ , ഷോട്ട് ടെം മെമ്മറി ലോസ് (ഒരു കാര്യത്തിന് വന്നാൽ ഞാൻ എന്തിനാ വന്നത് എന്ന് മറന്നു പോവുക) ഞാൻ മരിച്ചാൽ എൻറെ മക്കളും പറമ്പും ആരു നോക്കും എന്ന ആധി ഇതൊക്കെ ഇതിന്റെ ഭാഗമാണ്, ഇത് ഓവർ അയാൾ വിഷാദത്തിലേക്കും വിഭ്രാന്തിയിലേക്കുമൊക്കെ നീങ്ങാൻ മതി.

#ഒബ്സസീവ് കംപൽസീവ് ഡിസോർഡർ (OCD). നാടൻ ഭാഷയിൽ വസ്‌വാസ് എന്ന് പറയും, സോപ്പിട്ടു കഴുകിയാൽ കൊറോണ വരില്ല എന്ന് വിചാരിച്ചു ആവശ്യത്തിലും അധികം കൈകഴുകി കൊണ്ടിരിക്കുക , ആരെങ്കിലും തുമ്മിയാൽ അയാളോട് ചൂടാവുക, കഴുകലും തോർത്തലുമൊക്കെ ഓവർ ആക്കുക,, ഇതൊക്കെ ഇതിൽ പെടും, ആവശ്യത്തിൽ അധികം കഴുകിയാൽ കൈ ചിലപ്പോൾ തൊലി നീങ്ങി മുറിവുണ്ടാകും, അതിലൂടെ കൊറോണ കയറാതിരിക്കാൻ പിന്നെയും സോപ്പും വെള്ളവും ഉപയോഗിച്ച ഇൻഫെക്ഷൻ ഉണ്ടാക്കും,, അതങ്ങിനെ പോകും,
#ചികിത്സ യോടുള്ള വിശ്വാസമില്ലായ്മ കൊറോണക്ക് മരുന്നില്ല എന്ന് എല്ലാവർക്കുമറിയാം, എങ്കിൽ ഇത് ബാധിച്ച 98% ആളുകളെയും ചികിത്സിച്ച് ഭേദമാക്കി എന്നുള്ളത് എല്ലാവരും മറന്നു പോകുന്നു. എങ്ങനെ എന്ന് ചോദിച്ചാൽ ലക്ഷണങ്ങളെ ചികിത്സിച്ച് രോഗം മാറ്റാനുള്ള ഒരു രീതി ആധുനിക വൈദ്യശാസ്ത്രത്തിനു സാധിക്കുന്നു . മരുന്നില്ലെന്ന ബോധ്യം രോഗം വന്നാൽ മരിക്കാൻ തയ്യാറായി കിടക്കുന്നതിന് കാരണമാകും, അനന്തരഫലം ആകട്ടെ ചികിത്സയോട് സഹകരികാതിരിക്കുക, . മനസ്സിൻറെ വിശ്വാസം കാരണം ചികിത്സയിൽ പുരോഗതി നേടാൻ കഴിയാതിരിക്കുക തുടങ്ങിയതൊക്കെ ഇതിൻറെ ഭാഗമാണ്.ചികിത്സയിൽ പ്രതീക്ഷ ഇല്ലാതാകുമ്പോഴാണ് ഐസൊലേഷനിൽ കിടന്നവൻ ചാടി പോയി ഇതിൽ നിന്ന് രക്ഷപെടാൻ നോക്കുന്നത്.

#ഞാനും പോകും, നിന്നെയും കൂട്ടും , എന്ന ഒരു പാനിക് ഡിസോർഡർ. രോഗം കൺഫർമേഷൻ ആയവരും സാധ്യതയുള്ള വരും പകർത്താനുള്ള ഒരു ശ്രമം നടത്തും യൂറോപ്പിൽനിന്ന് അതിനുള്ള വീഡിയോ ദൃശ്യങ്ങളും കാണാനിടയായി.
ഈ പ്രതിസന്ധിയിൽ നിന്ന് മറികടക്കാനുള്ള ചില നിർദേശങ്ങളാണ് ഇനി പറയുന്നത്

1 ഇന്ത്യയിൽ ഒരു ദിവസം റോഡപകടത്തിൽ മരിക്കുന്ന ആളുകൾ 150 ആണ് , ഇതുവരെ കൊറോണ പിടിച്ച് മരിച്ചത് രണ്ടു പേരും,98 ശതമാനം ആളുകളും രോഗം ഭേദമാക്കിയ ഒരു രോഗത്തെ കുറിച്ചാണ് നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് നല്ല ബോധ്യം വരുത്തുക,

2 വാട്സപ്പ് യൂണിവേഴ്സിറ്റിയിൽ ഉള്ള നിങ്ങളുടെ പഠനം അവസാനിപ്പിക്കുക. ഇതിനെ കുറിച്ച് പറയാനുള്ള ഔദ്യോഗിക ടീമ്സ് ഉണ്ട് അവർ പറയുന്നത് മാത്രം വിശ്വസിക്കാം, ഇത് അമേരിക്ക പരത്തുന്നതാണ്, 100 കൊല്ലത്തിൽ വരുന്നതാണ്, പത്രത്തിൽ വരുന്നതിനേക്കാളും കുറെ ആളുകൾക്കു വന്നിട്ടുണ്ട്, ഗവണ്മെന്റ് ഒളിപ്പിച്ചു വെക്കുകയാണ് തുടങ്ങിയ കോൺസിപിറസി തിയറികൾ തള്ളിക്കളയുക,

3 കൊറോണ യെ കുറിച്ചുള്ള ചർച്ചകളും സംസാരങ്ങളും വീടുകളിൽ നിന്ന് ഒഴിവാക്കുക, (പ്രത്യേകിച്ചും കുട്ടികളുമായി) അല്ലെങ്കിൽ നിയന്ത്രിക്കുക. ഒരു ദിവസത്തിൽ 30 മിനിറ്റിൽ കൂടുതൽ ഈ വിഷയത്തിൽ സംസാരിക്കില്ല എന്ന് തീരുമാനിക്കുക, അതിനപ്പുറം സംസാരിക്കാൻ മാത്രം ഉള്ള വിവരങ്ങൾ ഒന്നും നമുക്ക് ആ വിഷയത്തിൽ ഇല്ല എന്നത് തന്നെയാണ് സത്യം. പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ ഒന്നും അധികം ആവില്ലല്ലോ. നിങ്ങളെ വിളിക്കേണ്ട പ്രധാന ആളുകൾ വീട്ടിൽ തന്നെ ഉണ്ടെങ്കിൽ വീട്ടിൽ ഒന്നോ രണ്ടോ ഫോണുകൾ വച്ച് ബാക്കി ഫോണുകൾ മാറ്റി വെക്കാം.

4 മാനസിക ഉല്ലാസത്തിന് ഉള്ള വിഷയങ്ങളിൽ കേന്ദ്രീകരിക്കുക. സംഗീതം സാഹിത്യം വായന ഓൺലൈൻ സംഗമങ്ങൾ അങ്ങനെ പലതും ഈ കാലത്തും സാധ്യമാണ്. ഇൻറർനെറ്റിൽ ബാൻഡ്വിഡ്ത് കൂട്ടി തരാമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് അത് നല്ലതിന് വേണ്ടി ഉപയോഗിക്കുക.

5 കുറേക്കാലമായി നടത്തണം എന്ന് വിചാരിച്ചിട്ട് സമയം ഇല്ലാത്തതു കൊണ്ട് മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും തുടങ്ങാൻ പറ്റുന്ന സമയം ആണ് പുസ്തകവായന ഓൺലൈൻ കോഴ്സിന് ചേരുക, പാചക പരീക്ഷണങ്ങൾ , ഗാർഡനിങ് അങ്ങനെ നിങ്ങളുടെ വീടുകളിൽ തന്നെ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന പല കാര്യങ്ങളും ഇനിയും ബാക്കിയുണ്ട് അത് ചെയ്യുന്നത് കൂടുതൽ ശ്രമം നടത്തുക

6 ആരോഗ്യം ശ്രദ്ധിക്കുക ഭക്ഷണം ഉറക്കം വ്യായാമം തുടങ്ങിയ ആരോഗ്യപരിപാലനത്തിൽ ഉള്ള ശ്രദ്ധ രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യും. ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക. അതിജീവനത്തിൽ ജാഗ്രത പുലർത്തി ശുഭപ്രതീക്ഷയോടെ മുന്നോട്ടുപോകുക ഭാവി ജീവിതത്തിൽ ഓർക്കുന്ന, ഉപകരിക്കുന്ന ഒരു കാലമായി നമുക്കിതിനെ മാറ്റം.

എ ല്ലാ പ്രതിസന്ധികളും സാധ്യതകളാക്കാൻ കഴിവുള്ള അപൂർവ ജീവിയാണ് മനുഷ്യൻ .മനുഷ്യ രാശിയുടെ ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്.

Leave A Reply

Your email address will not be published. Required fields are marked *