ആയുസ്സ് കൂടാനുള്ള കുറുക്ക് വഴികൾ

Ahammed Shareen, Posted on 22 March 2020

എഴുതിയതൊക്കെ അറം പറ്റുന്ന കാലമാണ് , കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി എഴുതിയ (ശമ്പളമില്ലാത്ത മാസവും, കൊറോണക്കാലത്തെ മാനസികാരോഗ്യവും) രണ്ട് കുറിപ്പുകളും ഏകദേശം നടപ്പിലായത് പോലെയാണ് കാര്യങ്ങളുടെ പോക്ക്,അതിൽ പ്രതീക്ഷ അർപ്പിച്ചാണ് ഈ കുറിപ്പ്, അങ്ങിനെയെങ്കിലും ആയുസ്സ് കൂടിയാലോ?
എഫ് ബി യിലും കൊറോണ വാട്സാപ്പിൽ നിറഞ്ഞിരിക്കുകയാണ് ഭീഷണിയും ഉപദേശങ്ങളും പുഴുങ്ങിയതും പൊരിച്ചതും വരട്ടിയതും ഒക്കെ ആയി നിറഞ്ഞൊഴുകുന്നു, , ഈ അടുത്ത കാലത്തൊന്നും ഇല്ലാത്ത വിധം ലോകത്തെ മുഴുവൻ ജനങ്ങളെയും യോജിപ്പിൽ എത്തിക്കാൻ കൊറോണക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അംഗീകരിക്കാതെ വയ്യ.
ജപ്പാനിൽ ഒരു ദ്വീപുണ്ട്,ഒക്കിനാവാ എന്നാണീ സ്ഥലത്തിന്റെ പേര്, ലോകത്ത് ഏറ്റവും ജീവദൈർഗ്യമുള്ളവർ ഉള്ളത് ഈ ദ്വീപിലാണ്, നൂറു വയസ്സിനു മുകളിൽ ഉള്ളവർ സാധാരണ ജീവിതം നയിക്കുന്ന സ്ഥലം,, പൊതുവിൽ മനുഷ്യരുടെ ആയുർദൈർഗ്യം കൂടുന്നു എന്നാണ് കണക്ക്, 1940 ൽ കേരളത്തിലുള്ളവർ 45 വയസ്സായിരുന്നു ശരാശരി ആയുർദൈർഘ്യം എങ്കിൽ ഇന്നത് വളർന്നു 60 ആയിട്ടുണ്ട്, ആഗോള തലത്തിലും ഈ വളർച്ച കാണാം, പക്ഷെ ഈ വളർച്ചയൊക്കെ രോഗാതുരതയോടെ ആണെന്ന് മാത്രം,ഇവിടെയാണ് യഥാർത്ഥത്തിൽ ഈ ദ്വീപുകാരുടെ മഹത്വം, അവർ ഈ ദീർഘ കാലവും ജീവിക്കുന്നത് നല്ല ആരോഗ്യത്തോട് കൂടിയാണത്രെ,
കാൻസർ, ഹൃദയാഘാതം തുടങ്ങിയ മാരക രോഗങ്ങൾ തുലോം കുറവ്,കൊളസ്റ്ററോൾ, ബ്ലഡ് പ്രഷർ തുടങ്ങിയവയുടെ കൃത്യമായ അളവ് തുടങ്ങിയവയൊക്കെ ഈ ടീമ്സിന്റെ പ്രത്യേകതയാണ്.
ഒക്കിനാവ മാത്രമല്ല ലോകത്ത് ഇതുപോലുള്ള അഞ്ച് സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ശാസ്ത്രജ്ഞന്മാർ അവക്ക് കൂട്ടമായി പറയുന്ന പേര് ബ്ലൂ സോൺ എന്നാണ്, അവ ഇവയാണ്.
1. ഒക്കിനാവ, ജപ്പാൻ,
2. സർദീനിയൻ ദ്വീപുകൾ,
3. ലോമ ലിൻഡ, കാലിഫോർണിയ
4. നിക്കോയ, കോസ്റ്റ റിക്ക
5. ഇകാരിയ,ഗ്രീസ്
ഭൂമിശാസ്ത്രപരമായി ഇവയൊക്കെ വേറെ രാജ്യങ്ങളിൽ നിൽക്കുന്നവരാണ്, നീണ്ട കാലത്തേ പഠനങ്ങളിലൂടെ ഇവർ തമ്മിലുള്ള സാമ്യതകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്, ദീര്ഗായുസ്സിന്റെ രഹസ്യങ്ങൾ എന്ന ശാസ്ത്ര ലോകത് വിശദീകരിക്കപ്പെടുന്നത്. ,
1 . പ്രകൃതിക്കിണങ്ങിയ ഭക്ഷണരീതികൾ, ഇവരിലധികവും കഴിക്കുന്നത് ഭക്ഷണങ്ങൾ അതതു പ്രദേശത്തെ ഉൽപാദിപ്പിച്ചതാണ് ,അധികവും ദ്വീപുകൾ ആയതിനാൽ കടലിൽനിന്ന് ലഭിക്കുന്നതും പ്രാദേശികമായി കൃഷി ചെയ്യുന്നതും ആയ ഭക്ഷണങ്ങളാണ് ഇവരുടേത്.ഭക്ഷണത്തിന്റെ എഴുപത് ശതമാനവും സസ്യോത്പന്നങ്ങൾ ആണ് ,
2. ഇവർ അടങ്ങി ഇരിക്കാറില്ല, വെറുതെ ഇരിക്കുക എന്നതും വ്യായാമത്തിനു വേണ്ടി അഭ്യാസം ചെയ്യുക എന്നതും ഈ ആളുകളിൽ ഇല്ല, അവരുടെ ജീവിത രീതി തന്നെ നടന്നു പോയും കൈ കാലുകൾ ഉപയോഗിച്ചും കാര്യങ്ങൾ നിർവഹിക്കുക എന്നാതാണ്, ഡയറ്റും ജിമ്മും അല്ല, പകരം ജീവിത രീതി തന്നെ അതിനനുസരിച്ചാക്കുക എന്ന സാരം.
3 പ്രാർത്ഥന, കെട്ടുകൾ ഇറക്കി വെക്കുന്ന ഏതെങ്കിലും ഒരു രീതി, പല രാജ്യങ്ങളിൽ ആയതിനാൽ പല രീതികൾ ആയിരുന്നു, പക്ഷെ മനസ്സിന്റെ എല്ലാ ബന്ധങ്ങളും ഇറക്കി വെക്കുന്ന ഒരു രീതി ഇവരിൽ കണ്ടെത്തിയിട്ടുണ്ട്,
4 .സജീവവും ആകർഷണീയവുമായ സാമൂഹികബന്ധങ്ങൾ , ബ്ലൂ സോണുകളിൽ മുഴുവൻ കാണാൻ സാധിച്ചു. അത്ഭുതകരമായ ഒരു സാമ്യം ഇതാണ് .പരസ്പരം നന്നായി പരിചയമുള്ള ക്ലോസ്ഡ് കമ്മ്യൂണിറ്റി ആയത് കൊണ്ട് തന്നെ വർഷങ്ങൾ നീണ്ടു നിൽക്കുന്ന സ്നേഹ സൗഹൃദ ബന്ധങ്ങൾ ഇവർക്കിടയിൽ വളരെ സാധാരണമായിരുന്നു, വാർധക്യത്തിലെത്തിയവർക്ക് പോലും ദിവസവും കാണുകയും ഒത്തു കൂടുകയും ചെയ്യുന്ന ബാല്യകാല സുഹൃത്തുക്കൾ ഉണ്ടായിരുന്നുവത്രെ, ഇവർ കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി ദിവസം കാണുകയും ഒന്നിച്ച സമയവും ചിലവഴിക്കുന്നവരാണ്.
ഒരു പഠനത്തിന് അടിസ്ഥാനത്തിൽ മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഒരാൾക്കു ഉണ്ടായിരുന്ന ദീർഘ കാല സുഹൃത്തുക്കളുടെ എണ്ണം മൂന്ന് ആയിരുന്നെങ്കിൽ ഇന്ന് അത് ഒന്നര യാണ്. അതിൽ പലരും അങ്ങിനെ ഒരാളെ ചൂണ്ടിക്കാണിക്കാൻ പറ്റാത്തവരായിരുന്നു,
സമൂഹത്തിലേക്ക് അവർക്ക് ഇനിയും നൽകാനുണ്ട് എന്ന തോന്നലും സമൂഹത്തിന് ഇനിയും അവരെ ആവശ്യമുണ്ട് എന്ന തോന്നലും പരസ്പരം സൃഷ്ടിക്കാൻ സജീവമായ സാമൂഹികബന്ധങ്ങൾ കാരണമാകുന്നുണ്ട്. ഞാൻ ഒഴിഞ്ഞു പോകേണ്ട സമയം ആയെന്നും ഇനി ബാക്കിയുള്ളവർ ചെയ്യട്ടെ എന്നും തോന്നുമ്പോഴാണ് പലരുടെയും ആരോഗ്യം ക്ഷയിച്ചു തുടങ്ങുന്നത്, വയസ്സായവർക് മാറി നിൽക്കാം എന്നതിനപ്പുറത് അവരെയും കൂടി കൃത്യമായി ഉപയോഗപ്പെടുത്തുന്ന സാമൂഹിക വ്യവസ്ഥകൾ സൃഷ്ടിക്കപെടേണ്ടിയിരിക്കുന്നു,
#പ്രവാസിയുടെ_തറവാടുകൾ
പ്രവാസത്തിലേക്ക് കടന്നുവന്നവർ ആദ്യം താമസിച്ച ഒരു റൂം ഉണ്ടാവാറുണ്ട്. ഒന്നുമല്ലാത്ത കാലത്ത് വിസിറ്റിൽ ഉണ്ടാകുമ്പോൾ കൂടെ നിർത്തിയ ഒരു സമൂഹവും , അടുപ്പമുള്ളവർ പലരും ആ റൂമിന് സൂചിപ്പിക്കുന്ന വാക്ക് തറവാട് എന്നാണ്, ഈ ബന്ധങ്ങൾ ചൂടോടെ സൂക്ഷിക്കുന്ന പലരും നമുക്കിടയിലുണ്ട്, തറവാട്ടിലെ നോമ്പുതുറയും മൗലീദിനും കാത്തിരിക്കുകയും ജീവിതത്തിൽ വലുതായപ്പോൾ നേടിയ എല്ലാ ഉടയാടകളും മാറ്റിവെച്ച് അവരിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന ചില സുഹൃത്തുക്കളെയെങ്കിലും അസൂയയോടെ കാണാറുണ്ട്,
നമ്മുടെ ഓട്ടവും നടത്തുവുംഒക്കെ ഒന്നടങ്ങിയ കാലമാണല്ലോ ഇത് , ഓർത്തു നോക്കൂ പഴയ ഒരു കണക്ഷനെകുറിച്ച്, ഒന്ന് സംസാരിക്കാൻ, സ്നേഹത്തോടെ ഒന്ന് വാട്സപ്പിൽ എങ്കിലും ബന്ധപ്പെടാൻ . ഒന്നു ചിരിക്കാൻ നമുക്ക് സമയം കണ്ടെത്തിക്കൂടേ, അവർക്കതൊരു സർപ്രൈസാകും, നിങ്ങളുടെ ആയുസ്സിനൊരു നേട്ടവും

Leave A Reply

Your email address will not be published. Required fields are marked *