നമ്മളെയും ബിഗ് ബോസിൽ എടുത്തപ്പോൾ

Ahammed Shareen, Posted on 26 March 2020

ബിഗ് ബോസിൻറെ പുതിയ എഡിഷൻ എത്രയും പെട്ടെന്ന് തുടങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല അതും ഇത്ര ആധുനികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ,ആളുകൾ സഞ്ചാര സ്വാതന്ത്രം ആസ്വദിച്ചിരുന്ന കാലത്താണ് കൊറോണ വന്നത്, എല്ലാ രാജ്യത്തെ ജനങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വീടിന് അകത്തായി, പുറത്തിപ്പോൾ വൈറസ് മാത്രം,
ആദ്യം തുടങ്ങിയത് ചൈനയിൽ ആയിരുന്നു, അവിടെ ആളുകൾ നമ്മുടെ സംഭവം കഴിഞ്ഞു പുറത്തിറങ്ങി, ഇറങ്ങിയ ഉടനെ ചിലരൊക്കെ നേരെ വെച്ച പിടിച്ചത് ഫാമിലി കോർട്ടിലേക്ക് ആയിരുന്നു , ഡിവോഴ്സ് വേണം എന്നും പറഞ്ഞോണ്ട്, ചില കോടതികളൊക്കെ ദിവസത്തിൽ എടുക്കാൻ പറ്റുന്നതിൽ കൂടുതൽ കേസ് വന്നതുകൊണ്ട് ടോക്കൺ കൊടുത്തതാണത്രേ ആളുകളെ നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടായി,
ഒരു പരിമിതമായ സ്പേസിൽ കുറച്ച് ആളുകൾ നിർബന്ധപൂർവ്വം താമസിക്കുന്നത് ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും സാഹചര്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മത്സരങ്ങളിലും പൊതുസ്ഥലങ്ങളിലും (ഉദാഹരണത്തിന് ജയിൽ, മിലിറ്ററി ക്യാമ്പ്), തുടങ്ങിയ സ്ഥലങ്ങളിൽ ഒരുമിച്ച് കൂട്ടുന്നവർ മുൻപരിചയം ഇല്ലാത്തവരാണ് ഇവിടെയാണെങ്കിൽ നേരത്തെ പരിചയം ഉള്ള ആളുകൾ , ഒരുമിച്ച് താമസിക്കുന്നവർ , കൂടുതൽ സമയം ഒരുമിച്ചു ചെലവഴിക്കാൻ നിർബന്ധിതമാവുകയാണ് ,
അധികം പേരും ഉള്ളത് നമ്മുടെ വീടുകളിൽ ആണ്, മലയാളി കുടുംബങ്ങൾ എന്ന പറയുമ്പോൾ അതിൽ ഭാര്യയും ഭർത്താവും മക്കളും പിന്നെ അമ്മായി അച്ഛനുമൊക്കെ കാണും, പല വീടുകളിലും ഒന്നിലധികം കുടുംബങ്ങളും ഉണ്ടാക്കും, എല്ലാരും സാങ്കേതികമായി ഒരു വീട്ടിൽ എട്ട് പേര് ഉണ്ടെങ്കിലും അവർ എല്ലാരും ഓരേ സമയാത്ത് വീട്ടിൽ ഉണ്ടാവാറില്ല, (സാങ്കേതികമായി ഇതിനെ കോൻറൻറ് കൌണ്ട് ) എന്ന് പറയും. ഇപ്പോൾ കഥ മാറി, എല്ലാരും വീട്ടിൽ തന്നെ ഉണ്ട്, പലരേയും പല വഴിക്ക് പോയിരുന്നത് കൊണ്ട് കിട്ടിയിരുന്ന സ്പേസ് ഇപ്പോൾ ഇല്ലാതാവുന്നു, എല്ലാരും കൂടെ ഉണ്ടാകുന്നത് ഭയങ്കര സന്തോഷമാണെന്ന് ഒരു ഹരത്തിന് പറഞ്ഞാലും അതൊക്കെ കുറച്ച് നേരത്തേക്ക് മാത്രമേ കാണൂ, ഇച്ചിരി കഴിഞ്ഞാൽ എല്ലാരും ഓരോ വഴിക്ക് പോയിരുന്നെങ്കിൽ നന്നായേനെ എന്ന് ആലോചിക്കും,
അടുത്ത വിഭാഗം വലിയ സുഗത്തിലല്ലാത്ത ബന്ധങ്ങൾ കൂടെ ചിലവഴിക്കുന്ന സമയം കുറച്ച് കൊണ്ട് സംഘര്ഷങ്ങള് കുറചു പോകുന്നവരാണ്, ഭാര്യയും ഭർത്താവും,, അല്ലെങ്കിൽ ജ്യേഷ്ഠനുജ ഭാര്യമാർ ഒക്കെ ഇതിൽ പെടും, ഈ ഓപ്ഷൻ കൂടി ഇല്ലാതാവുകയാണ്, സ്വാഭാവികമായും സംഘർഷ സാദ്ധ്യതകൾ വർധിക്കുന്നു, തത്കാലം കൂട്ടുജീവിതം ആസ്വാദ്യകരമായില്ലെങ്കിലും വേണ്ടില്ല, ദുരന്തം ഒഴിവാക്കാൻ താഴെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
1 ഫലം കാണാത്ത ചർച്ചകൾ ഒഴിവാക്കാം . സാമ്പത്തിക പ്രതിസന്ധി തുറിച്ചു നോക്കുന്ന സമയമാണ്. എല്ലാ കുടുംബങ്ങളിലും ഇച്ചിരി പ്രാരാബ്ദം കടന്നു വരും. അപ്പോഴാണ് ഭാര്യ പഴയ ഫയൽ ഓപ്പൺ ചെയ്യുക, അനിയൻറെ കല്യാണത്തിന് കൊടുത്ത കടം ഇതുവരെ കിട്ടിയിട്ടില്ല, അന്നേ പറഞ്ഞതാണ് കൊടുക്കണ്ട, കിട്ടില്ല എന്ന് , അല്ലെങ്കിൽ ജ്യേഷ്ഠനുമായി തുടങ്ങിയ ബിസിനസ് സ്വാഹയായി, ഞാൻ പറഞ്ഞതാണ് എൻറെ അച്ഛൻറെ കയ്യിൽ കൊടുത്താൽ മതി എന്ന്, അപ്പോൾ കേട്ടില്ല. ഇപ്പോൾ എന്തായി,പ്ളീസ് സ്റ്റോപ്പ്.ഇങ്ങേരാണെങ്കിൽ ഏതായാലും കിളി പോയിരിക്കുകയാണ്, ദയവുചെയ്ത് ഇപ്പോൾ വെറുപ്പിക്കരുത്, നിങ്ങൾ കിരി കിരി ആക്കിയത് കൊണ്ട് പൈസ ഏതായാലും കിട്ടാൻ പോകുന്നില്ല.

2 വാഴ നടരുത്.
അപ്പനെ പേടിച്ചു പേടിച്ച് മുങ്ങി നടക്കുന്ന കേരളത്തിലെ കുറെ തൊഴിൽ രഹിതരായ ചെറുപ്പക്കാര് ഉണ്ട്. ക്ലബ്ബും ഫുട്ബോളും കവലയുമൊക്കെയായി ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നവർ , ഇപ്പോൾ അവരൊക്കെ വീട്ടിൽ അച്ഛൻറെ കയ്യിൽ കിട്ടിയിട്ടുണ്ട്, നിന്നെയൊക്കെ വളർത്തിയ നേരത്ത് രണ്ട് വാഴ നടാമായിരുന്നു എന്ന് ഡയലോഗുമായി ദയവുചെയ്ത് അവരുടെ അടുത്തേക്ക് പോകരുത്, കമ്പനികൾ ഒക്കെ റിക്രൂട്ട്മെന്റ് നിർത്തിയ കാലമാണ്, അവരെയും കൂടെ കൂട്ടി രണ്ട് വാഴ നടൽ ആയിരിക്കും ഇപ്പോൾ നടക്കുന്ന ഒരു പണി.
3 എനിക്ക് വേറെ പണി ഉണ്ടെന്ന് പറയരുത് വീട്ടിൽ എന്തെങ്കിലുമൊക്കെ പണി പറഞ്ഞാൽ ഉടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. എനിക്ക് വേറെ പണിയുണ്ട്. ഇപ്പോൾ വേറെ പണി ആർക്കുമില്ല. ഉള്ള വീട്ടുജോലികൾ ഭാരിച്ച് എടുക്കുക കുറെ വർഷങ്ങൾ ആയി വീട്ടിൽ എല്ലാര്ക്കും ചായ ഉണ്ടാക്കിയത് അമ്മയായിരുന്നു , ഇ നി പത്ത് മുപ്പത് ദിവസം നിങ്ങൾ ചായ ഉണ്ടാക്കി കൊടുക്കൂ, ഒരു വീടും പറമ്പും നോക്കലും കക്കൂസ് കഴുകലും ഒക്കെ എല്ലാവരും കൂടി പങ്കെടുത്ത് കൊണ്ട് നടന്നാൽ എല്ലാവർക്കും നല്ല രസമായിരിക്കും. അതിന്റെ ഒരു ആശ്വാസവും പങ്കുവെക്കലിന്റെ സ്നേഹവും കുടുംബത്തിൽ ഉണ്ടാകും,
4. സ്നേഹബന്ധങ്ങൾ ആനന്ദപൂർണം ആക്കുക, മൊബൈൽ മുഴുവൻ നോക്കിയാലും സമയം ബാക്കിയാണ്, വ്യായാമവും കുറവാണ്. ഭാര്യ ഭർതൃ ബന്ധം കൂടുതൽ ആസ്വാദ്യകരമാക്കാൻ ഉള്ള സമയമാണ്. (സംശയിക്കണ്ട, അതെന്നെ) ക്ലാവ് പിടിച്ച രീതികളൊക്കെ മാറ്റി വിശാലമായ സങ്കേതങ്ങൾ ഒക്കെ പരീക്ഷിക്കൂ കൊറോണക്കാലം പൊളിയായിരുന്നെന്ന് ഓർക്കുന്ന രീതിയിൽ സംഭവം പൊളി ആക്കൂ, (പ്രവാസി ബാച്ചിലേഴ്‌സ് ക്ഷമിക്കുക), പറ്റുമെങ്കിൽ ഒരു കൊറോണ മെമ്മോറിയൽ ട്രോഫി കൂടി നേടാം,

5 തനിച്ചിരിക്കാൻ അനുവദിക്കുക കൂടെ ഉള്ള ആൾ എത്ര പഞ്ചരയാണെന്ന് പറഞ്ഞാലും ചിലപ്പോഴെങ്കിലും കുറച്ചെങ്കിലും തനിച്ചിരിക്കണം എന്ന് തോന്നുന്ന ചില സമയം ഉണ്ടാകും, മി ടൈം എന്നാണിതിനെ പറയുക, അത് ഇഷ്ടമുള്ള പുസ്തകം വായിച്ചോ വീഡിയോ കണ്ടൊ , ചിലപ്പോൾ വെറുതെ ഇരുന്നു ഒന്ന് സ്വസ്ഥമാകാൻ താല്പര്യം ഉണ്ടാകും. ദയവുചെയ്ത് സമയങ്ങൾ അവർക്ക് അനുവദിച്ചു കൊടുക്കുക,
6 കൃഷി മുതൽ ഭാഷ പഠനം വരെയുള്ള പുതിയ സങ്കേതങ്ങളെ കുറിച്ചുള്ള പാഠങ്ങൾ നിങ്ങൾക് മുമ്പിൽ തുറന്നു കിടക്കുന്നു,നേരത്തെ ഒരു കുറിപ്പിൽ അവ വന്നത് കൊണ്ട് ഞാൻ ആവർത്തിക്കുന്നില്ല
ഈ കാലവും കഴിഞ്ഞു പോകും, എല്ലാ മഴകളും തോർന്നിട്ടുണ്ട്, ഇതും കഴിയും, കുറിപ്പുകൾ തുടര്ന്ന് ലഭിക്കാൻ www.fb.com/livetosmile2020 പേജ് സന്ദർശിക്കുക,ഈ കുറിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ ഐക്കൺ ക്ലിക്ക് ചെയ്ത മെസ്സേജ് അയക്കുക
എല്ലാവർക്കും ഒരു അടിപൊളി ബ്രേക്ക് ആശംസിക്കുന്നു

Ahammed Shareen, Posted on 26 March 2020

Leave A Reply

Your email address will not be published. Required fields are marked *