ഉറക്കം_നഷ്ടപ്പെടുമ്പോൾ

Ahammed Shareen, Posted on 4 May 2020

ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. എട്ടുമണിക്കൂർ വിശ്രമം എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ ഉറക്കം എന്നത് പറഞ്ഞു കേട്ടു പഠിച്ച ഒരു ഫോർമുലയാണ്. വ്യാവസായിക വിപ്ലവത്തിന് ആദ്യകാലത്ത് ജോലി എന്നത് മെഷീനുകളുമായുള്ള പടവെട്ട് ആയിരുന്ന കാലത്ത് വന്ന ഈ ഫോർമുല pഎത്രത്തോളം പ്രായോഗികമാണ് എന്ന് നമുക്ക് പിന്നീട് ആലോചിക്കാം. ലോകത്ത് 20 ശതമാനം ആളുകൾക്ക് ഇൻസോമ്നിയ അനുഭവപ്പെടുന്നു എന്നാണ് കണക്ക് . കൃത്യമായ ഉറക്കമില്ലായ്മ എന്ന രോഗാവസ്ഥയാണ് ഇൻസോംനിയ എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. ഇൻസോംനിയയുടെ വർഗീകരണം പ്രധാനമാണ്. അതിലേക്ക് നമുക്ക് പിന്നീട് കണക്കാം , ഇപ്പോൾ നമുക്ക് പരിഹാരങ്ങളിൽ പോകാം.
ഒന്ന് ഉറങ്ങാൻ വേണ്ടി കിടക്കുക, അതായത് നാം ഉറങ്ങുന്ന സ്ഥലം ഉറങ്ങാൻ വേണ്ടി മാത്രം ആകുക. ബെഡിൽപന്ത്രണ്ട് മണിക്കൂർ കിടന്ന് അതിൽ ആറു നാല് മണിക്കൂർ ഉറങ്ങുന്നതിനു പകരം എട്ടു മണിക്കൂർ കിടന്ന് എട്ട് മണിക്കൂർ ഉറങ്ങുക. ഒരാൾക്ക് ആറടി സ്ഥലം മാത്രം സ്വന്തമായുള്ള ബാച്ചിലർ മുറികളിൽ ഇതത്രെ പ്രാക്ടിക്കൽ ആണ് എന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാവാം. അവിടെ പരീക്ഷിക്കാവുന്ന മൂന്ന് പരിഹാരങ്ങളുണ്ട്.
എ). ഉറക്കത്തിന് വേണ്ടിയും അതല്ലാതെ സമയത്തും ഉള്ള സ്ഥലങ്ങൾ വ്യത്യാസപ്പെടുത്തുക. പത്രവായനയും ഭക്ഷണം കഴിക്കുന്നതിനും വർത്താനം പറയുന്നതിനും ഒക്കെയായി റൂമില് ഒരു സ്ഥലം കണ്ടെത്തുക, അവിടെ ഉറങ്ങാതിരിക്കുക.

ബി) ബെഡ്ഷീറ്റ് നിറങ്ങൾ വ്യത്യസ്തമാക്കുക , ഉറങ്ങാൻ വേണ്ടി കിടക്കുമ്പോൾ ഉപയോഗിക്കുന്ന ബെഡ് ഷീറ്റ് ഒരു നിറത്തിലുള്ളതും അല്ലാത്ത സമയത്ത് ഉള്ളത് വേറൊരു നിറത്തിലുള്ളതുമാക്കുക, വിരിച്ചിരിക്കുന്നു ബെഡ് ഷീറ്റിന്റെ നിറംകൊണ്ട് മനസ്സിന് ഉറങ്ങാനുള്ള സമയമായി എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലേക്ക് ഇത് വളർത്തിയെടുക്കാം.

സി) തല വെക്കുന്ന ഭാഗം വ്യത്യസ്തമാക്കുക , ഉറങ്ങാൻ വേണ്ടി വെക്കുന്നതും അല്ലാത്ത സമയത്ത് ഉപയോഗിക്കുന്നതും എതിർ ദിശകളിൽ ആക്കുക, ഉറങ്ങാൻ വേണ്ടി കിടക്കുന്ന സ്ഥലം ഉറങ്ങാൻ വേണ്ടി മാത്രമുള്ളതാക്കുക.

വ്യായാമം പ്രധാനമാണ്. ശാരീരികമായ വ്യായാമങ്ങൾ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായകരമാകും, ഇത് നാം ഉറങ്ങാൻ കിടക്കുന്നതിനു മൂന്നു മണിക്കൂർ മുമ്പെങ്കിലും ശ്രമിക്കുക, ഉറക്കിനോനടുത്ത് വ്യായാമം ചെയ്യുന്നത് ശരീരത്തെ ഉത്തേജിപ്പിച്ച് നിർത്തുകയും, ഗാഢമായ ഉറക്കത്തിലേക്ക് പോകുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും,

, മനസ്സ് ശാന്തമാക്കുക,
വിഷമവും വിഷാദവും നിറഞ്ഞ മനസ്സുകൾകൃത്യമായ ഉറക്കം നൽകില്ല, മനസ്സ് ശാന്തമാവാൻ വേണ്ടി നല്ല പുസ്തകങ്ങൾ, മോട്ടിവേഷൻ വീഡിയോസ് ,പ്രാർത്ഥന ,ആരോഗ്യകരമായ സംസാരങ്ങളിൽ ഏർപ്പെടുക തുടങ്ങിയവ ശീലമാക്കാം, നെഗറ്റീവ് ന്യൂസുകൾ, ആശങ്ക ഉയർത്തുന്ന വാട്സാപ്പ് വീഡിയോകൾ, പ്രത്യേകിച്ച് മലയാളം വാർത്താ ചാനൽ ചർച്ചകൾ, ഈ സമയത്ത് ഒഴിവാക്കുന്നത് നന്നായിരിക്കും. ഉറക്കക്കുറവിന്റെ വിവിധ വിഭാഗങ്ങളും ദിവസത്തിൽ എത്ര ഉറങ്ങണം തുടങ്ങിയ ചർച്ചകൾ അടുത്ത കുറിപ്പിൽ.
ഇനി നിങ്ങൾ സന്തോഷമായി ഉറങ്ങൂ

Leave A Reply

Your email address will not be published. Required fields are marked *