തള്ളി_മറിക്കാതെ_ഭായ്

Ahammed Shareen, Posted on 2 November 2019

ഭാഷയുടെ വികസനത്തിന്റെയും വളർച്ചയുടെയും അടയാളമാണ് പുതിയ വാക്കുകൾ ഉണ്ടായിക്കൊണ്ടിരിക്കുക എന്നത്..തമിഴിൽ ഇമെയിലിന് അഞ്ചൽ ആയതും അറബിയിൽ ബരീദ് എലെക്ട്രോണി ആയതും ഒക്കെ ഈ വിഷയത്തിൽ അവർ കാണിക്കുന്ന ജാഗ്രത കൊണ്ടാണ്. മലയാളത്തിൽ ഇതേ തരത്തിൽ ഉണ്ടായതായി എന്റെ ഓർമയിൽ തെളിയുന്നത് വിവര സാങ്കേതിക വിദ്യയും (Information Technology) നിർമിത ബുദ്ധിയും (artificial intelligence ) ആണ് . മലയാളത്തിൽ ചില പ്രയോഗങ്ങൾ ഉയർന്നു വരികയും പിന്നീട് മരിച്ചു പോവുകയും ചെയ്യാറുണ്ട്. പത്തിരുപത് വർഷം മുമ്പ് ‘ചെത്തായിട്ടുണ്ട്’ എന്നത് പ്രചുര പ്രചാരം നേടിയ ഒരു പ്രയോഗമായിരുന്നു. ഇന്ന് അങ്ങനെ ഒരാളോട് പറഞ്ഞാൽ ഖുർആനിലെ ഗുഹാവാസികളുടെ പ്രതിനിധി നാണയം കൊടുത്തപ്പോൾ കച്ചവടക്കാരൻ നോക്കിയ നോട്ടം നമ്മുടെ മുഖത്തേക്ക് അവർ നോക്കും.വീണ്ടാമതും നമുക്ക് കാര്യത്തിലേക്ക് വരാം. അടുത്തകാലത്ത് ഉയർന്നുവന്ന ഒരു പ്രയോഗമാണ് ‘തള്ളൽ’ .പൊങ്ങച്ചം എന്ന പ്രസ്ഥാനം അത്ര പുതിയതൊന്നും അല്ല. ഒരു വിധം എല്ലാ മനുഷ്യരും എല്ലാ കാലത്തും ഇത് ചെയ്യാറുണ്ട്. ഒരേസമയം എല്ലാ ആളുകളും ചെയ്യാൻ ഇഷ്ടപ്പെടുകയും എങ്കിൽ ഒരാളും കാണാൻ/ കേൾക്കാൻ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ഇത്. നമ്മുടെ നന്മകൾ / മേന്മകൾ പെരുപ്പിച്ചു കാണിക്കുക എന്നതാണ് അടിസ്ഥാനം. ഇംഗ്ലീഷിൽ ഇത് സംബന്ധിയായി രണ്ട് സംജ്ഞകൾ ഉണ്ട് boasting ഉം bragging ഉം. .ബോസ്റ്റിംഗ് എന്നത് ‘ഉള്ളത് പറഞ്ഞ് മേനി നടിക്കൽ’ ആണ്, ഇല്ലാത്തത് പറയുന്നു എങ്കിൽ അത് ‘ബ്രാഗ്ഗിങ്’ ആകും. നാം സാധാരണ തള്ളൽ എന്ന് പറയുന്നത് കളവ് പറയുന്നതിനാണല്ലോ. അപ്പോൾ അത് ബ്രാഗ്ഗിങ്ങിനോട് കൂടുതൽ അടുത്തു നിൽക്കുന്നതായിട്ടാണ് എനിക്ക് മനസ്സിലായിട്ടുള്ളത് (ഭാഷാ പണ്ഡിതൻമാർക്ക് തിരുത്താം.)എന്തുകൊണ്ട് മനുഷ്യൻ പൊങ്ങച്ചം കാണിക്കുന്നു എന്ന് ചോദിച്ചാൽ ഒന്നാമത്തെ കാരണം അവൻ മനുഷ്യനായി എന്നുള്ളതു കൊണ്ടു തന്നെയാണ്. അടിസ്ഥാനപരമായ ഒരു സുഖം ഇതിൽ ഉണ്ട്. ആ സുഖത്തെ ആസ്വദിക്കുകയും അതിലൂടെ ഒരു ആത്മരതി അനുഭവിക്കുകയും ചെയ്യുക എന്നതാണ് പൊങ്ങച്ചത്തിന്റെ രഹസ്യം. . ആ സുഖത്തെ തിരസ്കരിക്കാൻ തയ്യാറായവർ സംതൃപ്ത ആത്മാക്കൾ മാത്രമാണ്, എഫ് ബിയിൽ അവരെ കാണാൻ സാധ്യത കുറവുമാണ്.കൂട്ടത്തിൽ കൂടുമ്പോൾ സ്വീകാര്യത ലഭിക്കണം എന്ന ആഗ്രഹം ,എൻറെ യഥാർത്ഥ രൂപം കണ്ടാൽ അംഗീകാരം ലഭിക്കുകയില്ല എന്ന തോന്നൽ, യഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കാണിക്കുന്ന വിമുഖത,ഇൻസെക്യൂരിറ്റി ഫീലിങ് തുടങ്ങിയ അടിസ്ഥാനപരമായ കാരണങ്ങൾ ആണ് ഇതിനു പിന്നിൽ. ഒരു അഞ്ചുമിനിറ്റ് കൊടുത്താൽ, പ്രതിമയുണ്ടാക്കി അനാച്ഛാദനം ചെയ്യപ്പെടേണ്ട മഹാൻ ആണെന്ന് സ്വയം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് ഉൾപ്പെടെയുള്ള , എന്റെ മക്കൾ ഒക്കെ എന്നെ പോലെ തന്നെ നല്ല സൗന്ദര്യമാണെന്നു പറയുന്ന മമ്മി വരെ പതിനേഴ് തരം വിവിധ തള്ളൽ വിദഗ്ധൻ മാരെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിട്ടുണ്ട്.തള്ളൽ നിയന്ത്രിക്കപ്പെടേണ്ട സമയങ്ങൾ ചിലതുണ്ട് , 1 .സത്യവും അസത്യവും തിരിച്ചറിയാനുള്ള സെൻസിറ്റിവിറ്റി നഷ്ടപ്പെടുന്നിടത്ത് എത്തിയിട്ട് അവാസ്തവമായ കാര്യങ്ങൾ യാഥാർഥ്യത്തോട് ചേർത്തു വയ്ക്കുന്ന രീതിയിൽ അവതരിപ്പിക്കുകയും ആവർത്തിക്കപ്പെടുകയും ചെയ്യുക. ഇതിനു വൈയക്തികതവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഉണ്ട്.2 ജീവിതത്തിലോ ബിസിനസ്സിലോ കാര്യസാധ്യത്തിനുവേണ്ടി ഇത് ഉപയോഗിക്കുക. നെറ്റ്‌വർക്ക് മാർക്കറ്റിംഗ് മുതൽ വിവാഹ തട്ടിപ്പ് വരെയുള്ള തരികിടകളുടെ മൂല കാരണം ഇവിടെ കിടക്കുന്നു. 3 .കുട്ടികൾ യാഥാർഥ്യങ്ങളുടെ ലോകത്ത് ജീവിക്കാൻ മടി കാണിക്കുകയും സ്ഥിരമായി പലതും പെരുപ്പിച്ചു പറയുകയും ചെയ്യുക, എന്റെ അമ്മായിയുടെ ബെൻസിന്റെ ടയർ എന്നൊക്കെ പറയുന്നത് സാധാരനയാണെങ്കിലും വല്ലാതെ ഓവർ ആകുന്നുണ്ടെകിൽ ശ്രദ്ധിക്കണം,തള്ളിയതൊക്കെ യാഥാർത്ഥ്യം തിരിച്ചറിയുന്നത് താങ്ങാൻ പറ്റാതെ തകർന്നുപോകും കൊലയാളി വലയിൽ കുടുങ്ങുകയും ചെയ്യുന്ന സാഹചര്യങ്ങൾ. ഫലത്തിൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിലേക്ക് നടന്നുപോകുന്നത് സൂക്ഷിക്കുകയും നമ്മളുടെ ഇൻഫീരിയോരിറ്റി കോംപ്ലക്സ് നിയന്ത്രിക്കുകയും ചെയ്യുക എന്നതാണിതിന്റെ എഫക്റ്റീവ് റെമെഡീസ്

Leave A Reply

Your email address will not be published. Required fields are marked *