അതും_ശരിയാണ്..!!

Ahammed Shareen, Posted on 22 June 2020,

ചില ആളുകളുടെ കാര്യം വലിയ കഷ്ടമാണ്. ഒരു ഉദാഹരണം പറയാം, മകന്റെ കല്യാണ ആലോചനയാണ് വേദി, എല്ലാവരും ഗൗരവത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. പെട്ടെന്ന് അവിടേക്ക് ചെറുക്കന്റെ അച്ഛൻ കയറി വരുന്നു, കണ്ടാൽ തന്നെ അറിയാം ആളൊരു സാധുവാണെന്ന്. അമ്മാവൻ പറഞ്ഞു ഇതാണ് നമ്മുടെ പയ്യന്റെ അച്ഛൻ. എല്ലാവരും കൈ നീട്ടി സ്വാഗതം ചെയ്തു. സദസിന്റെ ശ്രദ്ധാകേന്ദ്രം ഞാൻ ആണെന്ന് മനസ്സിലാക്കിയ വിഭ്രാന്തിയിൽ ആയാൾ പറഞ്ഞു, ‘ഏയ് അങ്ങനെയൊന്നുമല്ല.’
പലപ്പോഴും ഇങ്ങനെയാണ്. അങ്ങനെ ആണോ എന്ന് ചോദിച്ചാൽ അങ്ങിനെയാണ്, അല്ല ഇങ്ങനെയാണോ എന്ന് ചോദിച്ചാൽ ഇങ്ങനെയുമാണ്, ഒന്നിനും ഒരു ഉറപ്പില്ല, വിഷയങ്ങൾക്ക് ഉറപ്പു ഉണ്ടാവുന്ന ഗുണത്തിന്റെ പേരാണ് അസെർറ്റിവ് നെസ്സ് , മിതമായ അളവിൽ എല്ലാവരിലും ഉണ്ടാവേണ്ട ഒരു കാര്യമാണ്. ആവശ്യത്തിലധികം ആയാൽ പിടിവാശി എന്നും പറയും. ഞാൻ പിടിച്ച കൊമ്പിന് മൂന്നു മുയൽ ആണ് എന്നൊക്കെ പറയുന്നത് ഈ സമയത്താണ്.
ഇവർക്ക് കാര്യങ്ങൾ മനസ്സിലാവില്ല എന്നോ തിരിച്ചറിയില്ല എന്നോ അർത്ഥം ഇല്ല കേട്ടോ. അതൊക്കെ ഇവർക്കുണ്ട്. പക്ഷേ അത് ഇങ്ങനെയാണ്, ബാക്കിയുള്ളവരുടെ മുമ്പിൽ പറഞ്ഞു ബോധ്യപ്പെടുത്താനാവില്ല എന്ന കുറവ് മാത്രമേ ഉണ്ടാവാറുള്ളൂ .
ആവശ്യത്തിന് അസ്സെർട്ടീവ്നെസ്സ് ഉണ്ടാക്കാൻ താഴെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.

1 ആദ്യം നമ്മുടെ ഉള്ളിൽ ഒരു ഉറപ്പു വേണം, ഉള്ളിലുള്ള ഉറപ്പേ പുറത്തു കാണിക്കാൻ പറ്റുള്ളൂ , അതുകൊണ്ട് ഒരു വിഷയം മുമ്പിൽ വരുമ്പോൾ അതിൽ നിലപാട്/ ആവശ്യം/ താല്പര്യം/ ഇഷ്ടം തുടങ്ങിയവ ആദ്യം തീരുമാനിക്കണം, എന്നിട്ട് വേണം അത് പ്രകടിപ്പിക്കാൻ തുടങ്ങുന്നത്.

2. മനസ്സിലുള്ളത് തുറന്നു പറയണം , മനസ്സിൽ പറയാനുള്ളത് മടി കാണിച്ചതിൽ ഒരിക്കലെങ്കിലും വേദനിക്കാത്ത ഒരു മനുഷ്യനും ഉണ്ടാവില്ല. നമ്മുടെ താല്പര്യം പറയാതെ, ഞാനായിട്ട് ഒന്നും പറയുന്നില്ല , മറ്റുള്ളവർ അറിഞ്ഞു ചെയ്യട്ടെ , എന്ന് വിചാരിച്ച് മൂലയിൽ നിന്നാൽ നിന്നിടത്തു തന്നെയുണ്ടാവും, കാര്യങ്ങൾ കൈവിട്ട ശേഷം പിന്നീട് കരഞ്ഞിട്ട് കാര്യമില്ല.

3. സംസാരത്തിൽ ഞാൻ / എനിക്ക് / എൻറെ തുടങ്ങിയ വാക്കുകൾ, പ്രയോഗങ്ങൾ മനപ്പൂർവ്വം കൊണ്ടുവരിക. നിങ്ങൾ സംസാരിക്കുമ്പോൾ ആശയ വ്യക്തത വരുത്താനും കേൾക്കുന്ന ആളുകളുടെയും മനസ്സിൽ നിങ്ങളുടെ താത്പര്യം വ്യക്തമാക്കാനും ഇത് സഹായിക്കും.

4. ചൂടാകരുത്,അസ്സെർട്ടീവ്നെസ്സ് എന്ന് പറഞ്ഞാൽ ചൂടാവലല്ല , കാര്യങ്ങൾ ശാന്തമായി പറയലാണ്, കാര്യം നടക്കാൻ നല്ലതു ശാന്തമായി പറയൽ തന്നെയാണ് , ചാടി കടിച്ചാൽ കയ്യീന്ന് പോകാൻ സാധ്യത കൂടുതലാണ്.

5. വിയോജിപ്പ് രേഖപ്പെടുത്താൻ മടിക്കേണ്ടതില്ല. എല്ലാ വിഷയങ്ങളും ചിലപ്പോൾ നമുക്ക് ഉദ്ദേശിച്ച രീതിയിലോ നമ്മുടെ താൽപര്യത്തിനനുസരിച്ചോ ആവണമെന്നില്ല. പ്രത്യേകിച്ചും ഭൂരിപക്ഷത്തിന് അനുസരിച്ച് തീരുമാനിക്കുന്ന സാഹചര്യത്തിൽ അതിലും നമ്മുടെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമായും പരസ്പര ബഹുമാനം നിലനിർത്തി പറയാൻ ശ്രദ്ധിക്കുക, നിങ്ങളുടെ തീരുമാനം ഞാൻ അംഗീകരിക്കാം എങ്കിലും എനിക്ക് ഇങ്ങനെ പറയാൻ ഉണ്ട് എന്ന് പറഞ്ഞു തന്നെ കേൾക്കുക. കൃത്യമായ നിലപാടും അഭിപ്രായം ഉള്ളവർക്ക് സമൂഹം എന്നും ഒരു ബഹുമാനം കരുതി വച്ചിട്ടുണ്ട്.


ജീവിതത്തിൽ ഏറ്റവും പ്രയോജനപ്പെടുന്നതും സന്തോഷം നല്കുന്നതുമായ ലേഖനങ്ങൾ എല്ലാ ആഴ്ച്ചകളിലും ലീവ് ടു സ്മൈൽ പേജിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. വായിച്ചു അഭിപ്രായം പങ്കുവെക്കുമല്ലോ..
പേജിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു..

https://www.facebook.com/livetosmile2020/

എല്ലാവർക്കും ക്ഷേമം നേരുന്നു, വീഡിയോയും വായനയുമായി നമുക്ക് ഈ യാത്ര തുടരാം.

Leave A Reply

Your email address will not be published. Required fields are marked *