ഒരു_മൈൻഡും_ ഇല്ലല്ലോ ?

Ahammed Shareen, Posted on 30 November 2019

നിങ്ങൾക്ക് എന്താ എന്നെ ഒരു മൈൻഡ് ഇല്ലാത്തത്? ഇപ്പോ നമ്മളെ കണ്ടാൽ ഒന്നും മൈൻഡ് ഇല്ല അല്ലേ! എന്നിത്യാദി മൈൻഡാക്കാ പരാതി കേൾക്കാത്തവരായി നമ്മളിൽ ആരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല.കാര്യമായിട്ടും തമാശായിട്ടുമൊക്കെ നമുക്ക് സാധാരണ ഈ ഡയലോഗ് കിട്ടാറുണ്ട്.ഈ പരാതി കേട്ടാൽ രണ്ടു കാര്യങ്ങൾ ഉടൻ മനസ്സിലാക്കണം. ഒന്ന്. ഞാൻ മൈൻണ്ടാക്കപ്പെടേണ്ട ഒരാൾ ആണ്, വെറും ഒരു അശുവല്ല, അതിലും പ്രധാനമായി, രണ്ട്. നീ എന്നെ മൈൻഡ് ആക്കുന്നതിന് ഞാൻ പ്രാധാന്യം കാണുന്നുണ്ട്, നീ ഒരു പ്രാധാന്യം ഉള്ള ആൾ ആണ്.പരിചയമുള്ളവരും മൂല്യം കാണുന്നവരോടുമാണ് ഇത് പറയാറുള്ളത് എന്ന് കൂടി ഓർക്കുക, സ്ഥിരം കേറുന്ന ബസിലെ കണ്ടക്ടറോട് എന്താ ഭായി ഒരു മൈൻഡ് ഇല്ലാത്തത് എന്ന് സാധാരണ പറയാറില്ലല്ലോ?.അംഗീകാരവും പരിഗണനയും ആഗ്രഹിക്കുക എന്നത് മനുഷ്യസഹജമാണ്. ഒരർത്ഥത്തിൽ നമ്മുടെ ഉള്ളിൽ അന്തർലീനമായി കിടക്കുന്ന ഒരു ഈഗോയെ ശമിപ്പിക്കാനുള്ള ഉപാധിയാണിത്. പരിഗണിക്കുന്നത് ആഗ്രഹിക്കുന്നവർക്ക് ഇച്ചിരി കൊടുത്താൽ നല്ല ഗുണം ഉണ്ടാകുകയും ചെയ്യും. പരിഗണന സന്തോഷം ഉൽപ്പാദിപ്പിക്കുകയും കൂടുതൽ നന്നായി ചെയ്യാനോ പെരുമാറാനോ , പരിശ്രമിക്കാണെങ്കിലും ഉള്ള പ്രോത്സാഹനമായി മാറുകയും ചെയ്യും.കുട്ടികൾ നിഷ്കളങ്കരാണ്. അവർക്ക് ലോകത്തിൻറെ കാപട്യങ്ങൾ പിടിയില്ല, അത് കൊണ്ട് തന്നെ വേണ്ടത് ചോദിച്ചു വാങ്ങാൻ അവർക്ക് ഒരു മടിയുമില്ല. പരിഗണന പൂതി മനസ്സിൽ ആകണമെങ്കിൽ കുട്ടികളിലേക്ക് നോക്കിയാൽ മതി. എടുക്കാൻ കരയുന്നത് മുതൽ ജോലി കഴിഞ്ഞു വരുന്ന പിതാവിനോട് ചാടിക്കയറി സ്കൂൾ വിശേഷങ്ങൾ പറയുന്നതും അന്നത്തെ അടി ഇടി കണക്ക് പറഞ്ഞ് പരാതി അവതരിപ്പിക്കുന്നതും ഒക്കെ ഇതിന്റെ ഭാഗമാണ്..ഹൗ ആർ യു എന്ന് ചോദിച്ചാൽ ഫൈൻ താങ്ക് യു ” എന്നാണ് തിരിച്ചു പറയേണ്ടത് എന്ന് നമ്മളൊക്കെ പഠിച്ചിട്ടുണ്ട്” , പക്ഷെ സായിപ്പിന്റെ പുസ്തകത്തിൽ അതിൻറെ കൂടെ ഒരു തിരിച്ചു ഹൌ ആർ യു/ ഹൌ എബൌട്ട് യു? കൂടി ഉണ്ട്, നിങ്ങൾക്ക് എങ്ങനെ ഉണ്ട് എന്നാണ് ചോദ്യം.ഒരിക്കൽ ഒരു കസ്റ്റമേരോട് സംസാരിക്കുമ്പോൾ തിരിച്ചു ഹൌ ആർ യു ചോദിക്കാത്തതിന്റെ പേരിൽ ഒരാളെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്ന് പറഞ്ഞ ഒരു വകുപ്പ് മേധാവിയെ നേതാവിനെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം. നമ്മുടെ സുഖം അന്വേഷിച്ചവരെ തിരിച്ചും പരിഗണിക്കുക എന്നുള്ള ഒരു വീക്ഷണമാണ് അതിനുള്ളത്. ഡിജിറ്റൽ കാല മൈൻഡ് ആക്കലുകളിൽ കുറച്ചു കാര്യങ്ങൾ കൂടി കടന്നുവരുന്നു. ഫോൺ എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കുക, മെസ്സേജ് കണ്ടാൽ മറുപടി അയക്കുക, വാട്സപ്പിൽ ഗ്രൂപ്പുകളിൽ.പൂവിടുക തുടങ്ങി യതൊക്കെ ഇതിന്റെ ഡിജിറ്റൽ വക ഭേദങ്ങൾ ആണ്..നമ്മുടെ പെരുമാറ്റങ്ങൾ, വാക്കുകൾ, ആംഗ്യങ്ങൾ മറ്റുള്ളവരെ പോസിറ്റീവ് ആയി ഉത്തേജിപ്പിക്കുന്നതും പുഞ്ചിരി വിടർത്തുന്നതും ആവാൻ ശ്രമിക്കണം, നമ്മുടെ മുഖം ആളുകളുടെ മനസ്സിൽ വരുന്നത് ഏത് ഭാവത്തിൽ ആയിരിക്കും എന്ന് ആലോചിച്ചു നോക്കാറുണ്ടോ?. പണ്ട് സ്കൂളിൽ പോകുന്ന വഴിയിൽ സ്ഥിരം കാണുന്ന, ഇപ്പോഴും ചിരിക്കുന്ന ഒരു മുഖം ഉണ്ടായിരുന്നു,, ഞങ്ങൾ അവരെ വിളിച്ചിരുന്നത് തന്നെ ചിരിക്കുന്ന ഇഞ്ഞ എന്നായിരുന്നു. ആ നിറഞ്ഞ ചിരിയോടെയല്ലാതെ അവരുടെ മുഖം മനസ്സിൽ വരാറില്ല പരിചയമില്ലാത്തവരോട് പുഞ്ചിരിക്കുക, സ്ഥിരമായി കാണുന്ന, എങ്കിൽ ജീവിതത്തിൽ വലിയ പ്രാധാന്യം കല്പിക്കാത്ത,എങ്കിൽ നമ്മുടെ ജീവിതത്തിലെ അഭിവാജ്യ ഘടകങ്ങളായ ,സെക്യൂരിറ്റി, ക്ലീനർ ,തുടങ്ങിയവർ, റസ്റ്റോറൻറ്, ഗ്രോസറി സാധനങ്ങൾ കൊണ്ടു വരുന്നവർ അവരുടെ സന്തോഷങ്ങൾ അന്വേഷിക്കുക തുടങ്ങിയ നല്ല ശീലങ്ങൾ പ്രാവർത്തികമാക്കാം,പുഞ്ചിരിക്ക് ദാനത്തിന്റെ പ്രതിഫലമുണ്ടെന്ന് ഒരു പ്രവാചക പാഠമുണ്ട്.നല്ല രീതിയിൽ ആളുകളെ മൈൻഡ് ആക്കി സന്തോഷം പകർന്നു മുന്നോട്ടു കൊണ്ടുപോവുക സ്നേഹം പരക്കട്ടെ സന്തോഷം നിറയട്ടെ.

Leave A Reply

Your email address will not be published. Required fields are marked *