നമുക്കൊന്ന്_നന്നായാലോ

Ahammed Shareen, Posted on 4 January 2020

കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം ദുബായിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ സ്കൂൾ കുട്ടികൾക്കായുള്ള ഒരു വെക്കേഷൻ ക്യാമ്പിൽ പങ്കെടുത്തിരുന്നു, അതിലുണ്ടായിരുന്ന കുട്ടികളോട് സംശയം ചോദിക്കാൻ പ്രേരിപ്പിച്ചപ്പോൾ ഒരു മിടുക്കൻ ചോദിച്ച ചോദ്യം `കുതിരയെ കുതിര എന്നാണ് വിളിക്കാറുള്ളത് എന്ന് കുതിരക്ക് അറിയാമോ’എന്നായിരുന്നു , ഇല്ല എന്നതാണ് ഉത്തരം. . പറഞ്ഞുവന്നത് ലോകത്ത് എല്ലാവരും പുതുവർഷം ആഘോഷിച്ചു. പുതുവർഷം പിറന്നതും പുതു ദശകം പിറന്നതും ഉദിച്ചുയരുന്ന സൂര്യന് അറിയാമായിരുന്നോ ഈ ഉയരുന്നത് ഒരു പുതിയ വർഷത്തിലേക്ക് ആണെന്ന്. കൂകി ഉണർത്തിയ കോഴിക്ക് അറിയാമോ ഞാൻ ഉണർത്തുന്നത് ഒരു പുതിയ ദശകത്തിലേക്ക് ആണെന്നത്, ഇല്ല എന്നതാണ് സത്യം, പ്രകൃതിയിലെ ഓരോ സൂര്യോദയങ്ങളും ഓരോ ദിവസത്തെ പോലെ തന്നെ ഓരോ പുതിയ വർഷവും നൂറ്റാണ്ടും ഒക്കെ ആണ്, നന്മയിലേക്ക് നയിക്കുന്ന ഏത് രീതിയും പ്രോത്സാഹിപ്പിക്കണം എന്നാണ് എൻറെ വ്യക്തിപരമായ നിലപാട് പുതു വർഷങ്ങൾ പ്ലാൻ ചെയ്യാൻ വേണ്ടി ഉപയോഗിക്കണം 2020ന് നമുക്ക് ചില വാർഷിക ലക്ഷ്യങ്ങൾ വേണം, അത് നമ്മുടെ വലിയ ജീവിത ലക്ഷ്യത്തെ പൂർത്തീകരിക്കാൻ സഹായിക്കുന്ന ഒരു അടരായി മാറുകയും വേണം. വീടിൻറെ പ്ലാൻ ആണ് നമുക്കൊക്കെ പരിചയമുള്ള ഒരു പ്ലാൻ , പണി തുടങ്ങുന്നതിനു മുമ്പുതന്നെ നമ്മളത് പൂർത്തീകരിക്കും,നമ്മുടെ വീട് എങ്ങനെ ഏത് രീതിയിൽ എന്ത് ചിലവിൽ പൂർത്തീകരിക്കണമെന്ന് ആഗ്രഹിക്കുന്നത് മനസിലാക്കാൻ സഹായിക്കുന്നതാണ് ആ പ്ലാൻ,2020 ലക്ഷ്യങ്ങൾ തയ്യാറാക്കാൻ ചില സൂചകങ്ങൾ ആണ് ഇന്നത്തെ കുറിപ്പ് , നമ്മുക്ക് താഴെ കൊടുത്ത തരത്തിൽ ഒക്കെ ലക്ഷ്യങ്ങൾ വേണം,.1 ശാരീരിക ലക്ഷ്യങ്ങൾ (Physical Goals ) നല്ല ആരോഗ്യശീലങ്ങൾ തുടങ്ങാൻ ഒരു നല്ല സമയം ആണ് പുതുവത്സരങ്ങൾ , ഭക്ഷണങ്ങൾ നിയന്ത്രിക്കുക ,ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക സ്ഥിര വ്യായാമം നടപ്പിലാക്കുക തുടങ്ങിയതൊക്കെ ആണ് സ്റ്റാൻഡേർഡ്,. എല്ലാദിവസവും രാത്രി പല്ലു തേക്കുന്നത് മുതൽ ശരീര ഭാരം പകുതിയായി കൊടുക്കുന്നത്ന്നത് വരെയുള്ള എല്ലാ സാഹസങ്ങളും ഇതിൽ ഉൾക്കൊള്ളിക്കാം.2 .മാനസിക ലക്ഷ്യങ്ങൾ (Mental Goals ) ശാരീരിക അരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. മാനസികാരോഗ്യം ഉയരാനുള്ള വല്ലതും സ്ഥിരമായി കാണണം. എഴുത്ത്, വായന, മോട്ടിവേഷണൽ വീഡിയോ കാണുക തുടങ്ങിയ പലതും ഇതിൽ ഉൾപ്പെടുത്താൻ പറ്റും. പത്ത്, അറുനൂറു പേരുള്ള എഴുത്തോല എന്ന ഒരു വായന കൂട്ടായ്മ 2019 ൽ ലക്ഷ്യം വെച്ചത് അവരുടെ മുഴുവൻ അംഗങ്ങളും ഒരു വർഷം നൂറു പുസ്തകങ്ങൾ വായിക്കുക എന്നായിരുന്നു , എന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ പലരും വലിയ എണ്ണം പുസ്തകങ്ങൾ വായിക്കാൻ ഇത് കാരണമായി. 3. വൈകാരിക ലക്ഷ്യങ്ങൾ.(Emotional Goals) ബന്ധങ്ങൾ സജീവമായി നിലനിർത്തുകഇഴയടുപ്പം വർധിപ്പിക്കുക തുടങ്ങിയാതൊക്കെ ഇതിൽ പെടും. കുടുംബാംഗങ്ങൾ , ഭാര്യ ഭർത്താക്കൾ, മക്കൾ, രക്ഷിതാക്കൾ തുടങ്ങിയവരോടുള്ള ബന്ധങ്ങളിലും ഇടപെടലുകളിലും സന്തോഷവും സജീവതയും കൈവരിക്കാനുതകുന്ന ലക്ഷ്യങ്ങൾ ഇതിൽ വരും. രാത്രി ഭക്ഷണം രണ്ടു പേരും കൂടി ആയിരിക്കണമെന്നും ആഴ്ചയിൽ 100 മിനിറ്റ് മക്കൾക്ക് വേണ്ടി മാത്രം മാറ്റിവയ്ക്കും , അതല്ലെങ്കിൽ രക്ഷിതാക്കളുടെ കൂടെ അഴ്ചയിൽ ഇന്ന് സമയം മുതൽ ഇന്ന് സമയം ഉറപ്പായും ഉണ്ടാകുമെന്ന് തുടങ്ങിയ ലക്ഷ്യങ്ങൾ വർഷത്തിൽ കാണാവുന്നതാണ്..4 സാമ്പത്തിക ലക്ഷ്യങ്ങൾ (Financial Goals) സാമ്പത്തികഭദ്രത കൈവരിക്കാൻ വേണ്ടിയുള്ള ശീലങ്ങൾ , ചെറുകിട നിക്ഷേപങ്ങൾ , ചെലവ് ചുരുക്കൽ പരിപാടികൾ ഒക്കെ ഇതിൽ വരും. പ്ലാനിങ് കൃത്യമായും നിർബന്ധമായും ഉണ്ടാവേണ്ട ഒരു മേഖല കൂടിയാണ് ഇത്, മാസത്തിലെ ഷോപ്പിംഗ് ലിസ്റ്റ് നിയന്ത്രിക്കുന്നത് മുതൽ, സാമ്പത്തിക പ്ലാനിങ് നന്നാക്കാനുള്ള വായന ഉൾപ്പെടെയുള്ള ലക്ഷ്യത്തിൽ കാണാവുന്നതാണ്., Rich Dad Poor Dad എന്ന പുസ്തകം വായിക്കാൻ നന്നാവും.5 ആത്മീയ ലക്ഷ്യങ്ങൾ (Spiritual Goals) വിശ്വാസികൾ അവരുടെ ആത്മീയ ഉന്നതിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഇതിൽ ഉൾപ്പെടുതതാം, പ്രാർത്ഥനകൾ പതിവാക്കുന്നത് പോലെയുള്ള വൈയക്തിക കാര്യങ്ങൾ മുതൽ എല്ലാ ദിവസവും ചെറിയ ഒരു തുക ദാനം ചെയ്യുന്നത് വരെയുള്ള പ്രവർത്തനങ്ങൾ ഇതിൽ ഉൾപെടുത്താൻ പറ്റും.6. സാമൂഹിക ലക്ഷ്യങ്ങൾ മനുഷ്യൻറെ ദീർഘായുസ്സ് വലിയൊരു കാരണമായി പഠനങ്ങൾ തെളിയിക്കുന്ന ഒന്ന് ബന്ധങ്ങൾ സജീവമായി സൂക്ഷിക്കുക എന്നതാണ്. ചെറുപ്പ കാലത്തുള്ള സുഹൃത്ത് ബന്ധങ്ങൾ നിലനിർത്തുക കൂട്ടായ്മകളിൽ ഇടപെടുക തുടങ്ങിയവ ബന്ധങ്ങൾ നിലനിർത്താൻ ഉള്ള തീരുമാനങ്ങളെടുക്കുകയും സ്നേഹ ബന്ധങ്ങൾ വളർത്താൻ ഉള്ള വഴികൾ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഐഡിയ ഒക്കെ കൊള്ളാം , പക്ഷെ നടക്കൂല്ല മോനെ എന്ന് നിങ്ങൾ പറയാൻ വരട്ടെ നമുക്ക് ഒരുകൈ നോക്കിയാലോ, നിങ്ങൾ തീരുമാനിക്കൂ, നടക്കുമോ ,നിക്കുമോ എന്നൊക്കെ പിന്നീട് തീരുമാനിക്കാം .നിങ്ങളുടെ ഇന്നും ഇന്നലെയും സമമാണെങ്കിൽ നിങ്ങൾ പരാജിതനാവുന്നു എന്ന പ്രവാചകസന്ദേശം ഓർമിപ്പിക്കുന്നു വിജയം നേരുന്നു.

Leave A Reply

Your email address will not be published. Required fields are marked *