Enroll in this course to get access

Enneagram Partner Test

Current Status
Not Enrolled
Price
Closed
Get Started
This course is currently closed
എല്ലാ കാര്യങ്ങളും പൂർണ്ണമായിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു
എന്നിലുള്ള കുറവുകളെ ഒഴിവാക്കാൻ ഞാൻ കഠിന പ്രയത്നം ചെയ്യുന്നു
എല്ലാത്തരം കാര്യങ്ങളിലും ഞാൻ അധികമായി ക്ഷമാപണം നടത്തുന്നു
നിസ്സാര കാര്യങ്ങളിൽ പോലും ക്രിത്യത കാട്ടുന്നയാൾ എന്ന് എന്നെക്കുറിച്ച് മറ്റുള്ളവർ പറയാറുണ്ട്
മറ്റുള്ളവർ തങ്ങളുടെ ഭാഗം ചെയ്യാതിരിക്കുന്നത് എന്നെ വളരെയധികം അസ്വസ്തനാക്കുന്നു
മറ്റുള്ളവരുടെ സ്നേഹത്തിന് ഞാൻ യോഗ്യനല്ല എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്
വിശ്രമിക്കാൻ പൊതുവേ എനിക്ക് സമയം കിട്ടാറില്ല
എന്നെ സദാകുറ്റപ്പെടുത്തികൊണ്ടിരികുന്ന ഒരു മനസ്സാക്ഷിക്കുടമയാണു ഞാൻ
പരിഷ്ക്കർത്താക്കളോടും സത്യവാദികളോടും ഞാൻ എന്നെ തന്നെ താരതമ്യപ്പെടുത്തുന്നു
കാര്യങ്ങളിൽ നിസ്സാര വീഴ്ചവരുത്തുന്നതുപോലും എന്നെ അസ്വസ്ഥനാക്കുന്നു
കാര്യങ്ങളുടെ ' ശരി ' അല്ലെങ്കിൽ 'തെറ്റ് ' മാത്രമേ ഞാൻ കാണാറുള്ളൂ. അവയ്ക്കിടയിലുള്ളത് ശ്രദ്ധിക്കാറില്ല
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ മതിയായ സമയം എനിക്ക് ലഭിക്കാറില്ല
കാര്യങ്ങൾ ആയിരിക്കേണ്ട വിധം ആകാത്തപ്പോൾ ഞാൻ അസ്വസ്ഥനാകുന്നു
ഞാൻ ഒരു വേവലാതിക്കാരനാണ്
എപ്പോഴും ശരി ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു; തെറ്റുവരുത്തുന്നത് എനിക്ക് ഇഷ്ടമല്ല
മറ്റുള്ളവർ പ്രതീക്ഷയ്‌ക്കൊത്തത് പ്രവർത്തിക്കാത്തത് എന്നെ നീരസപ്പെടുത്തുന്നു
ചില അവസരങ്ങളിൽ നിഷ്കർഷതയെയും ധാർമ്മികതയെയും ഞാൻ മുറുകെ പിടിക്കാറുണ്ട്
എന്റെ ശ്രദ്ധ എപ്പോഴും കേന്ദ്രീകരിക്കപ്പെടുന്നത് കാര്യങ്ങളുടെ സൂഷ്മതയിലേക്കാണ്
തെറ്റ് കണ്ടെത്തുന്നതിനും അഭാവങ്ങളെ തിരിച്ചറിയുന്നതിന്നും ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്
തെറ്റു പറ്റുമ്പോള് അത് എന്തുകൊണ്ടെന്ന് കാര്യകാരണസഹിതം ഞാൻ പരിശോധികുന്നു
എപ്പോഴും മറ്റുള്ളവരിലേയ്ക്ക് ഇറങ്ങിചെല്ലുന്നയാളും തനിക്കുള്ളത് പങ്കുവയ്ക്കുന്നയാളുമായിട്ടാണ് ഞാൻ എന്നെ കാണുന്നത്
മറ്റുള്ളവരെ സഹായിക്കുക എന്നത് എന്റെ ഒരു സ്വാഭാവിക വാസനയാണ്
മറ്റുള്ളവർക്ക് എന്നോട് വളരെ അടുത്ത ബന്ധം സ്ഥാപിക്കാനാവും
എനിക്ക് പലപ്പോഴും എൻറെ ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടാറുണ്ട്
എന്നെ വേണ്ടത്ര അനുമോദിക്കുന്നില്ലെന്ന തോന്നൽ മിക്കപ്പോഴും എനിക്കുണ്ട്
ഉപദേഷ്ടാവ് മദ്ധ്യവർത്തി, ഇവ എൻറെ പര്യായങ്ങളാണ്
മറ്റുള്ളവർക്ക് എന്നെക്കൊണ്ട് ആവശ്യമുണ്ട് എന്നത് എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്
പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റുള്ളവർക്ക് ഞാൻ എന്നും സഹായമാണ്
എൻറെ വിശ്രമ സമയം പോലും മറ്റുള്ളവർക്ക് വേണ്ടി ഞാൻ ചെലവഴിക്കും
മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലാണ് എൻറെ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുന്നത്
ഞാൻ എന്നെ സ്വയം പര്യാപ്തനായി കാണാൻ ആഗ്രഹിക്കുന്നു
ഞാനൊരു സ്തുതി പാടകനാണ്
സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ നൽകുന്നു
ഞാനൊരു വികാരജീവിയാണെന്ന് മറ്റുള്ളവർ പറയുന്നതിൽ അർത്ഥമില്ലാതില്ല
പലപ്പോഴും മറ്റുള്ളവർ എന്നെ ചൂഷണം ചെയ്യാറുണ്ട്. എനിക്കത് വേദനാജനകമാണ്
എൻറെ ആവശ്യങ്ങർക്കും, ആഗ്രഹങ്ങർക്കും പ്രാധാന്യം കല്പിക്കുന്നതിൽ എനിക്ക് താല്പര്യമില്ല.
സത്യസന്ധമായി പറഞ്ഞാൽ ഒരു രക്തസാക്ഷിത്വബോധം എനിക്കുണ്ട്
മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരെ സഹായിക്കുന്നത്തിൽ ഞാൻ സന്തോഷിക്കുന്നു
മറ്റുള്ളവരെ സേവിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു
എൻറെ സമയം എന്നിൽ നിന്ന് എടുക്കപ്പെടുന്നതിൽ നീരസമുണ്ട്
വളരെ വേഗത്തിൽ ഉത്തേജിതനാകുന്ന വ്യക്തിയാണു ഞാൻ
പദ്ധതികളും സംഘടനകളും ആവിഷ്കരിക്കുക എന്നത് എൻറെ ഒരു നൈസർഗ്ഗീക വാസനയാണ്
എനിക്ക് അനുചിതമെന്തെന്നും മറ്റുള്ളവർ എന്നിൽ നിന്ന് എന്തു പ്രതീക്ഷിക്കുന്നെന്നും അറിയാൻ ഞാൻ ആഗ്രഹിക്കുന്നു
ഞാൻ പ്രാവിണ്യമുള്ള ഒരു team worker ആണ്
എൻറെ സൽപ്പേര് എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്
ജോലിയിൽ അതിവ്യാപൃതനായിരിക്കുമ്പോൾ ഞാൻ എന്നെതന്നെ മറക്കുന്നു
എൻറെ ഓരോ നിശ്വാസത്തിലും വിജയധ്വനിയുണ്ട്
എൻറെ സാൽകൃത്യങ്ങളെക്കുറിച്ചും പരിചയക്കാരെക്കുറിച്ചും ആത്മപ്രശംസ നടത്തുന്നതിൽ എനിക്ക് സങ്കോചം തോന്നാറില്ല
ദ്രുതഗതിയിലും കാര്യക്ഷമതയോടും കൂടിയ എൻറെ പ്രവർത്തങ്ങങ്ങൾ മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കാറുണ്ട്
എൻറെ നേട്ടങ്ങളെക്കുറിച്ച് ഞാൻ ബോധവാനാണ്
എന്തു വിലകൊടുത്തും പരാജയം ഒഴിവാക്കേണ്ടതാണ്
ഞാൻ എൻറെ ആന്തരീക ലോകത്തെ അവഗണിക്കുന്നതായി തോന്നാറുണ്ട്
മറ്റുള്ളവരുടെ സഹകരണം ലഭിക്കാൻ വേണ്ടി വിട്ടുവീഴ്ചയ്ക്ക് ഞാൻ തയ്യാറാകാറുണ്ട്
തീരുമാനങ്ങൾ എടുക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നാറില്ല
മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടണമെങ്കിൽ വിജയം കൈവരിക്കേണ്ടതുണ്ട്
എൻറെ ഉദ്ദേശങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ സത്യത്തെ വളച്ചൊടിക്കാറുണ്ട്
പരാജിതരോട് എനിക്ക് പുഛമാണ്
ഉന്നത സ്ഥാനം ലഭിക്കാത്തപ്പോൾ എനിക്ക് അപകർഷതാ ബോധം തോന്നാറുണ്ട്
പല സംരംഭങ്ങൾക്കും ഞാൻ തുടക്കം കുറിക്കുമെങ്കിലും അത് പൂർത്തിയാക്കാൻ മറ്റുള്ളവരെ ചുമതലപ്പെടുത്തുകയാണ് പതിവ്
ഒരു സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ് ഞാൻ എന്ന് എനിക്ക് തോന്നാറുണ്ട്.
മറ്റുള്ളവരേക്കാൾ അനുഭവജ്ഞാനം ഉള്ള വ്യക്തിയാണു ഞാൻ
ആകർഷകമായ രീതിയിലും ശൈലിയിലും കാര്യങ്ങൾ ചെയ്യുക എൻറെ പ്രവണതയാണ്
ചിലപ്പോൾ ഭൂതകാലത്തിൽ ഞാൻ കെട്ടപ്പെട്ടിരിക്കുന്നതുപ്പോലെ എനിക്ക് തോന്നാറുണ്ട്
ജീവിതത്തിലെ പ്രതീകങ്ങൾ എന്നെ ആകർഷിക്കുന്നു
നഷ്ടങ്ങൾ , വേദന , മരണം എന്നീ ചിന്തകളിൽ പലപ്പോഴും ഞാൻ കുടുങ്ങിപ്പോകാറുണ്ട്
നാടകാവതരണങ്ങളിലും അഭിനയങ്ങളിലുമെല്ലാം ഒരു വൈകാരിക പശ്ചാത്തലമാണ് ഞാൻ കാണുന്നത്
വൈകാരിക ചഞ്ചലത എനിക്കനുഭവപ്പെടാറുണ്ട്. വൈകാരിക നിശ്ചലത എന്നിൽ വിരസത ജനിപ്പിക്കുന്നു
മറ്റുള്ളവരെ പുഛത്തോടെയും അവജ്ഞയോടെയും നോക്കികാണുന്നു എന്ന് മറ്റുള്ളവർ എന്നെപ്പറ്റി അഭിപ്രായപ്പെടാറുണ്ട്
വിഷാദ രോഗം എൻറെ കൂടപ്പിറപ്പാണ്
എനിക്കു സംഭവിക്കുന്ന തെറ്റുകളെക്കുറിച്ച് ഞാൻ ആവലാതിപ്പെടാറുണ്ട്
മറ്റുള്ളവർക്കുള്ള സിദ്ധികളും നൈപുണ്യങ്ങളും എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും അഭിലഷിക്കാറുണ്ട്
നല്ല അഭിരുചികളെ തിരസ്ക്കരിക്കുന്നത് എന്നെ വ്രണപ്പെടുത്തുന്നു
ഞാൻ മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു
സൗന്ദര്യദായകമായ വസ്തുക്കളാൽ ചുറ്റപ്പെടാൻ ഞാൻ ഇഷ്ടപ്പെടുന്നു
മറ്റുള്ളവരുടെ വേദനയിൽ അവരോടു താരതമ്യപ്പെടാൻ എനിക്കു കഴിയും
ജീവിതം സംഘീർണമാണ് . പക്ഷേ ഞാൻ കണ്ണുനീരിനെ പുഞ്ചിരികൊണ്ട് അകറ്റാൻ ശ്രമിക്കുന്നു
വളരെ അപൂർവമായി മാത്രമേ ഒരു സാധാരണ വ്യക്തിയായി ഞാൻ എന്നെ കാണാറുള്ളൂ
ബാഹ്യാനുഷ്ഠാനങ്ങളെപ്പറ്റി ഞാൻ അധികം ആകുലപ്പെടാറില്ല
മറ്റുള്ളവർ സന്തോഷവാന്മാരായിരിക്കുന്നതുപോലെ ഞാൻ സന്തോഷവാനായി കാണപ്പെടാറില്ല
പങ്കെടുക്കുന്നതിനെക്കാൾ നിരീക്ഷിക്കുന്നതാണ് എനിക്കിഷ്ടം
എൻറെ വികാരങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
എൻറെ കാര്യങ്ങൾക്കുവേണ്ടി വളരെയധികം സമയം എനിക്ക് ആവശ്വമാണ്
പങ്കുവയ്ക്കാൻ മടിയാണെങ്കിലും സ്വീകരിക്കാൻ ഞാൻ ഇഷ്ഠപ്പെടുന്നു
അറിവ് ഞാൻ ശേഖരിക്കുന്നു; കാരണം അറിവാണ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ടത്
പണം മിതവ്യയം ചെയ്യുന്നവനും സമയത്തിൻറെ കാര്യത്തിൽ പിശുക്കുകാണിക്കുന്നവനുമാണു ഞാൻ
പ്രശ്നങ്ങളിൽ ഉൾചേരാതെ തന്നെ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം സ്വരൂപിക്കാൻ എനിക്കുകഴിയും
പ്രശ്നങ്ങളുടെ സാരാംശം മുഴുവൻ മനസിലാക്കിയ ശേഷം മാത്രം അത് പരിഹരിക്കുക എന്നുള്ളതാണ് എൻറെ ശൈലി
തനിച്ചുചെയ്യുമ്പോൾ ജോലികൾ ഏറ്റവും ഉത്തമമായി ചെയ്യാൻ എനിക്കു സാധിക്കും.
ഒറ്റപ്പെടുത്തപ്പെടുമോ എന്ന ചിന്ത എന്നിൽ രൂഡമൂലമായിട്ടുണ്ട്
ശബ്ദമുഖരിതമായ അന്തരീക്ഷം എന്നെ അസ്വസ്ഥനാക്കുന്നു; കൂടാതെ എന്നോട് ഉച്ചത്തിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നത് എന്നെ അലോസരപ്പെടുത്തുന്നു
മറ്റുള്ളവരുടെ സഹായം തേടുന്നത് എനിക്ക് ക്ലേശകരമാണ്
പണമിടപാടിൽ നിസ്സാരമായ വ്യതിയാനങ്ങൾ പോലും വരുത്തുന്നത് എന്നെ അസ്വസ്തനാക്കുന്നു
എൻറെ വ്യക്തിപരമായ വളർച്ചയ്ക്ക് ഞാൻ അമിതപ്രാധാന്യം കൊടുക്കാറില്ല
എല്ലാക്കാര്യങ്ങളുടേയും പ്രവർത്തനക്ഷമത മനസ്സിലാക്കുന്നതിന് നിരന്തരം ഞാൻ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കും
കാര്യങ്ങളെ മയത്തോടുകൂടി അവതരിപ്പിക്കുവാൻ ഞാൻ ശ്രദ്ധിക്കാറില്ല; പലപ്പോഴും നയമില്ലാത്തവനായി ഞാൻ ഗണിക്കപ്പെട്ടിട്ടുണ്ട്
പ്രത്യക്ഷത്തിൽ വളരെ ശാന്തപ്രകൃതക്കാരനായും ഒന്നിനോടും പ്രത്യേക മമതയില്ലാത്തവനായും ഞാൻ കാണപ്പെടുന്നു
വിഡ്ഡി, ഭോഷൻ തുടങ്ങിയ പദങ്ങൾ ദേഷ്യം വരുമ്പോൾ ഞാൻ ഉരുവിടുന്നു
സംഭാഷണിന് മറ്റുള്ളവർ തുടക്കം കുറിക്കുന്നതാണ് എനിക്ക് താല്പര്യം
സാധനങ്ങളെല്ലാം ശേഖരിച്ചുവയ്ക്കാനുള്ള ഒരു പ്രവണത എന്നിലുണ്ട്
പൊതുവെ ഞാൻ എന്റെ കാഴ്ച്ചപ്പാടുകളിൽ സംതുലിതാവസ്ഥ പുലർത്തുന്നു
സ്വമേധയാ വിരളമായി മാത്രമേ ഞാൻ തീരുമാനങ്ങൾ എടുക്കാറുള്ളൂ
ഗ്രൂപ്പ് ഐക്യം (കൂട്ടായ്മ) എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്
ഞാൻ വളരെ സരളചിത്തനും , ലോലഹൃദയനും മറ്റുള്ളവരാൽ വിമർശിക്കപ്പെടാൻ ഇഷ്ടപ്പെടാത്തവനുമാണ്
സുരക്ഷിതത്വ ത്തിനുവേണ്ടി ഞാൻ മിക്കപ്പോഴും എന്റെ സ്വാതന്ത്ര്യെത്തെ ത്യജിക്കുന്നു
ഭയം എന്നെ വലയം ചെയ്യാറുണ്ട്
മറ്റുള്ളവർ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്തെന്നറിയാൻ ഞാൻ ഇഷ്ടപ്പെടുന്നു
വാദപ്രതിവാദങ്ങളിൽ ഞാൻ ഭാഗം ചേരുകയും എന്റെ ഭാഗത്തുള്ളവർ ആരെല്ലാമെന്ന് അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു
നിയമങ്ങൾ ഇല്ലാതായാൽ മനുഷ്യർ ഏതുതരത്തിലുള്ള ദുഷ്പ്രവർത്തികളിൽ എത്തിച്ചേരുമെന്ന് പറയാൻകഴിയില്ല
ഞാൻ മിക്കപ്പോഴും സംശയങ്ങളുടെ കയ്യിലായിപോകുന്നു
ഞാൻ ഒരു ഭീരുവാണെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്
പ്രശ്നങ്ങളേയും അപകടങ്ങളേയും മറ്റുള്ളവരെക്കാൾ മുൻപായി ഞാൻ കണ്ടെത്താറുണ്ട്
ഞാൻ എന്തുചെയ്യണം , എന്തുചെയ്യണ്ട എന്ന് എന്റെ കർമ്മബോധം എന്നെ ഉദ്ബോധിപ്പിക്കുന്നു
ഒരു പ്രവൃത്തി തുടങ്ങുന്നതിനു മുമ്പുതന്നെ അതിന്റെ എല്ലാ സാധ്യതകളെ കുറിച്ചും അന്വേഷിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നു
അധികാരികൾക്ക് വിധേയെപ്പടാൻ ഞാൻ ആഗ്രഹിക്കുന്നു
ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത വിശ്വാസ സത്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നവനായി എന്നെ കാണാറുണ്ട്
ഒഴിഞ്ഞു മാറുന്ന പ്രകൃതമാണെനിക്കുള്ളത്
ഞാനൊരു ചഞ്ചലമനസ്കനാണ്
ഞാൻ മറ്റുള്ളവർക്ക് നിർദ്ദേശം കൊടുക്കുന്നതിനെപ്പറ്റി ബോധവാനല്ലെങ്കിലും മറ്റുള്ളവർ നിർദ്ദേശം തരുന്നതിനെക്കുറി ച്ച് ഞാൻ ശ്രദ്ധിക്കാറുണ്ട്
ഞാൻ ഒരു ഗൗരവക്കാരനാണ്
സാധാരണഗതിയിൽ എല്ലാവരും വലിയ ഗൗരവക്കാരാണ്. പക്ഷേ പ്രശ്നങ്ങൾ പങ്കുവെച്ചെങ്കിലേ പരിഹരിക്കപ്പെടുകയുള്ളു
മറ്റുള്ളവർ എന്നെ ഒരു നർമ്മബോധമുള്ളവനായി കാണെപ്പടാൻ ഞാൻ ആഗ്രഹിക്കുന്നു
എനിക്ക് വളരെ അപൂർവ്വമായിട്ടെ മറ്റുള്ളവരോട് അനിഷ്ടം തോന്നിയിട്ടുള്ളു
ദിവാസ്വപ്നം എനിക്ക് ഇഷ്ടമാണ്
ഫലിതങ്ങളുടേയും കഥകളുടേയും അകമ്പടിയോടുകൂടി വളരെ വാചാലമായി സംസാരിക്കാൻ എനിക്കുകഴിയും
വേദനാജനകമായ സാഹചര്യങ്ങളെ ഞാൻ ഒഴിവാക്കും, വേദനിക്കപ്പെട്ടാൽ ഞാൻ ഉൾവലിയും
ജീവിതത്തിൽ എന്നും എല്ലാം മനോഹരമായിരിക്കണമെന്നില്ല
മിക്കപ്പോഴും പരിപാടികളുടെ ജീവനും ആത്മാവുമാണെന്ന നിലയിൽ എന്നെ അഭിനന്ദിക്കാറുണ്ട്
ഞാൻ മറ്റുള്ളവരോട് വളരെ തുറവിയുള്ളയാളാണ്-സംശയ പ്രകൃതിക്കാരനോ, മറ്റുള്ളവരെ വിധിക്കുന്നവനോ അല്ല
ബാല്യകാലത്ത് ഞാൻ വളരെ സന്തോഷപ്രകൃതനായിരുന്നു
എന്റെ പ്രശ്നങ്ങൾക്ക് പെട്ടെന്ന് ഉത്തരം കിട്ടാൻ ഇഷ്ടപെടുന്നയാളാണ് ഞാൻ, കാത്തിരിപ്പ് എനിക്ക് വെറുപ്പാണ്
ഞാൻ വലിയ പദ്ധതികൾക്ക് രൂപം കൊടുക്കാറുണ്ട്
ജീവിത പ്രശ്നങ്ങളിൽ ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാൻ
ഞാൻ ഇപ്പോഴും കളികളും ഫലിതങ്ങളും ഇഷ്ടപ്പെടുന്ന ഒരു ചെറിയ കുട്ടിയെപ്പോലെയാണ്
സംഭാഷണത്തിൽ ഗൗരവവും കാഠിന്യവും കലർത്താതെ അത് ലളിതവും സരസവുമാക്കാൻ ഞാൻ ശ്രമിക്കുന്നു
ഞാൻ ജീവിതെത്ത അതിന്റെ നിറവിൽ ആസ്വദിക്കുന്നു
പ്രശ്നങ്ങൾക്കൊക്കെ ഒടുവിൽ കാര്യങ്ങൾ വളരെ ഭംഗിയായ് പര്യവസാനിക്കുന്നു
എല്ലാത്തിനും ഈ പ്രപഞ്ചത്തിൽ അതിന്റെതായ സ്ഥാനം കൽപിച്ചിട്ടുണ്ട്
ഒത്തിരി സമയം ദു:ഖിച്ചിരിക്കുന്നത് അനാരോഗ്യകരമാണ്
എനിക്ക് കാര്യങ്ങൾ നടത്താനും പദ്ധതികൾ പൂർത്തിയാക്കാനും കഴിവുണ്ട്
ഞാനൊരു ബലാൽക്കാരനാണ്. എനിക്ക് തരാവുന്ന ഏറ്റവും നല്ല വിശേഷണം ‘ അക്രമാസക്തൻ ' എന്നാണ്
മറ്റുള്ളവരെ എനിക്ക് ഭയമില്ല. വേണ്ടിവന്നാൽ നേരിടാനും ഞാൻ തയ്യാറാണ്
എന്നിൽ മാറ്റം വരുത്താൻ ആവിശ്യപെടുമ്പോൾ എനിക്ക് അത് ബുദ്ധിമുട്ടായി തോന്നുന്നു
ഓരോരുത്തർക്കും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവരവർ തന്നെയാണ്
എന്നെ വേദനി പ്പിക്കുന്നവരോടു കർക്കശ രീതിയിൽ പെരുമാറുന്നയാളും വേണ്ടിവന്നാൽ അവരെ ശിക്ഷിക്കുന്നയാളു മാണ് ഞാൻ
ഏതൊരു കാര്യത്തിനുമുള്ള എന്റെ ആദ്യത്തെ പ്രതികരണം 'ഇല്ല' എന്നാണ്; ഇത് എനിക്ക് കാര്യങ്ങളെ ശരിയായി വിശകലനം ചെയ്യാനുള്ള സമയം തരുന്നു
ഞാൻ കുറച്ച് വിപ്ലവാത്മകതയുള്ളയാളാണ് . എല്ലായിപ്പോഴും ഞാൻ യോജിപ്പ് പ്രകടിപ്പിക്കാറില്ല
ഞാൻ ഒരു കഠിനാദ്ധ്വാനിയാണ്
ഞാൻ അധികാരം ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്
ചിലപ്പോഴൊക്കെ ഞാൻ അപക്വമതിയും പരുക്കൻ സ്വഭാവക്കാരനുമാണ്
സംതൃപ്തനല്ലെങ്കിൽ അതു തുറന്നു പറയുന്നതിൽ എനിക്ക് ശങ്കയില്ല
ഒരു ഗ്രൂപ്പിൽ ആർക്കാണ് അധികാരമുള്ളതെന്നും ആർക്കാണ് ഇല്ലാത്തതെന്നും എനിക്ക് എപ്പോഴും കൃത്യമായി അറിയാനാവും
യാഥാർത്ഥ്യങ്ങളുടെ പൂർണ്ണ രൂപം ലഭിച്ചില്ലെങ്കിലും വളരെപ്പെട്ടെന്ന് തന്നെ ഞാൻ തീരുമാനങ്ങൾ എടുക്കുന്നു
കാര്യങ്ങൾ പെട്ടെന്ന് നടക്കാതെയാകുമ്പോൾ എനിക്ക് വിരസത അനുഭവപ്പെടുന്നു
ആവശ്യമെങ്കിൽ മറ്റുള്ളവരു ടെ ദൗർബല്യത്തെ ചൂഷണം ചെയ്യാൻ ഞാൻ മടിക്കാറില്ല
കഴിഞ്ഞതൊന്നും ഞാൻ മറക്കാറില്ല
എന്റെ സംരക്ഷണത്തിൻ കീഴിലുള്ളവരെ ഞാൻ എപ്പോഴും സുരക്ഷിതരാക്കും
നീതിയുടെ കാര്യത്തിൽ ഞാൻ വളരെ നിർബന്ധമുള്ളയാളാണ്. അനീതി എനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല
ആത്മാവലോകനത്തെ കർമ്മരംഗത്തു നിന്നുള്ള ഒളിച്ചോട്ടമായിട്ടാണ് ഞാൻ കാണുന്നത്
എനിക് കാര്യങ്ങൾ നടത്താനും പദ്ധതികൾ പൂർത്തീകരിക്കാനും കഴിവുണ്ട്
മറ്റുള്ളവർ എന്നെ ശാന്തപ്രകൃതനായി കാണുന്നു. എനിക്ക് പറ്റിയ ഏറ്റവും നല്ല വിശേഷണം ‘ സുഖപ്രിയൻ’ എന്നാതായിരിക്കും
നിസ്സാരകാര്യങ്ങളെ കുറിച്ച് അസ്വസ്ഥനാകുന്നത് അർത്ഥശൂന്യമാണ്
പ്രശ്നങ്ങളെ പരിഹരിക്കാൻ ഞാൻ നിരന്തരം പരിശ്രമിക്കും
എന്തുകാര്യം തുടങ്ങുന്നതിനും എനിക്ക് പുറത്തു നിന്നും ഒരു സമ്മർദ്ദം ആവശ്യമാണ്
എനിക്ക് നല്ല ആന്തരീക സമാധാനമുണ്ട്
എന്റെ ഏറ്റവും വലിയ ഗുണം ഞാൻ ജീവിതത്തിൽ സംതുലനം കാത്തുസൂക്ഷിക്കുന്നവനും സ്ഥിരതയുള്ളവനുമാണ് എന്നതാണ്
എന്നെ സംബന്ധിച്ചടുത്തോളം ‘നാളെ’ എന്നത് വളരെ മനോഹരമായ ഒരു വാക്കാണ്. എന്തിനും ഒരു സാവകാശമുണ്ട്
ഞാൻ പൊതുവെ എളുപ്പവഴി തെരെഞ്ഞെടുക്കുന്ന ആൾ ആണ്
സാധാരണഗതിയിൽ എനിക്ക് നന്നായി ഉറങ്ങാൻ കഴിയും
ഒന്നും നിന്നെ ശല്ല്യെപ്പടുത്താതിരിക്കട്ടെ എന്നത് ഏറ്റവും നല്ലൊരു മുദ്രവാക്യമാണ്
മാറ്റങ്ങളോട് യോജിച്ചുപോകാൻ എനിക്ക് ബദ്ധിമുട്ടാണ്
ഞാൻ എന്നെ അത്ര പ്രധാന്യമുള്ള വ്യക്തിയായി കാണാറില്ല
ഞാൻ കാര്യങ്ങളെ കുറിച്ച് അതിശയിക്കുകയോ അമ്പരക്കുകയോ ചെയ്യാറില്ല
എന്റെ വികാരങ്ങളെ അടിച്ചമർത്താൻ ഞാൻ ശ്രമിക്കാറുണ്ട്
എന്റെ ശക്തിയെല്ലാം നഷ്ടപ്പെട്ടു എന്ന തോന്നൽ മറ്റുള്ളവർക്ക് ഞാൻ മിക്കപ്പോഴും നൽകുന്നു
തീരുമാനങ്ങളെടുക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ ഇംഗിതത്തി നനുസരിച്ച് ‘ അതെ ‘ അല്ലെങ്കിൽ ‘ അല്ല ‘ എന്നു ഞാൻസാധാരണ പറയാറുണ്ട്
എന്റെ ഊർജ്ജം സംരക്ഷിക്കാൻ ഞാൻ എന്തും ചെയ്യാൻ തയ്യാറാണ്
എന്നെ ഞാൻ ഒരു മദ്ധ്യവർത്തിയായും സമാധാന പ്രിയനുമായിട്ടാണ് കാണുന്നത്
പലപ്പോഴും ഞാൻ ക്രിത്യനിഷ്ട പാലിക്കാറില്ല
യാതൊന്നിലും വ്യാപൃതനാകാതെ വെറുതെയിരിക്കാൻ ഞാൻ സമയം കണ്ടെത്താറുണ്ട്
Must select one option for each!