ആ അമ്മയ്ക്കു വേണ്ടി ഞാൻ കുറിക്കുന്നു …

Anas Shihabudheen , B Com LTS Digital Academy – Posted on 09/01/2021

ഒരു LONG STAY ബുക്കിംഗ് വരുമ്പോൾ പ്രത്യേകിച്ച് കൗതുകമൊന്നും തോന്നാറില്ല. എന്നിരുന്നാൽ അത് ഒരു വർഷത്തിന് മുന്നേ, 21 DAYS നു  RESERVE ചെയ്യുകയും, PREPAYMENT നു കാര്യമായ താല്പര്യം കാണിക്കാതിരിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായ ഒരു ഉത്കണ്ഠ RESERVATION ഇൽ ജോലി ചെയ്യുന്ന STAFF നു തോന്നാറുണ്ട്.  RESERVATION, 21 DAYS , യാതൊരുവിധ സെക്യൂരിറ്റിയും ഇല്ലാതെ അതും തരക്കേടില്ലാത്ത സീസൺ ടൈമിൽ, HOLD ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. EMAIL COMMUNICATION നു കല്ക് എല്ലാം +VE REPLY തന്നുകൊണ്ടിരുന്നതിനാൽ BOOKING നിലനിർത്തി. FLIGHT DETAILS അയച്ചു തന്നതോട് കൂടി PICK UP നു വേണ്ടി CAB ഉം BOOK ചെയ്തു.

EARLY MORNING CHECK IN ചെയ്ത ഗസ്റ്റ് ആരെന്ന് അറിയാൻ രാവിലെ വന്നപ്പോൾ സ്വാഭാവികമായ ഒരു ഉത്കണ്ഠ ഉണ്ടായിരുന്നു. COTTAGE ന്റെ BALCONY ഇൽ ഇരിക്കുന്നത് 70-80 വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധ. നാൻ പതിവുപോലെ WISH ചെയ്തു. “ALIAA” എന്ന് അവർ ഉള്ളിലേക്ക് വിളിച്ചു. അവര്ക് ഇംഗ്ലീഷ് ഒട്ടും വശമില്ലെന്ന് അവരുടെ മകൾ വന്ന് പറയുകയും PASSPORT HANDOVER ചെയ്യുകയും ചെയ്തു. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഈ ലോകത്തു ഇങ്ങനെ ഒരു മകൾ തന്റെ മാതാവിന്റെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി സമയം കണ്ടെത്തുന്നതിൽ ഞാൻ സന്തോഷവാനായി. പ്രത്യേകിച്ച് വെസ്റ്റേൺ ആളുകൾക്കിടയിൽ ഇങ്ങനെ ഒരു യാത്ര വളരെ കുറവാണു.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവരുമായി കൂടുതൽ FRIENDLY ആയി മാറി. ഞാൻ കുശലം പറയുമ്പോൾ ആ മകൾ അമ്മക്ക് ട്രാൻസ്ലേറ്റ് ചെയ്തു കൊടുത്തു കൊണ്ടിരുന്നു. ഞാൻ ചില സമയങ്ങളിൽ അവരുടെ സ്വർണപല്ലിനെ കുറിച്ചും തമാശ പറഞ്ഞിരുന്നു. HOTEL വിട്ട് പോകുന്നതിനു മുമ്പ് ഒരു പല്ല് നാൻ എടുക്കുമെന്ന് വരെ പറഞ്ഞു. ആ കടൽ തീരത്തെ മത്സ്യത്തൊഴിലാളികളുടെ ഒത്തൊരുമയോടുകൂടിയുള്ള ജോലിയും വൈകുന്നേരങ്ങളിലെ അതിമനോഹരമായാ സൂർയസ്തമയങ്ങൾക്കുമൊപ്പം അവര്ക് എന്റെ ചെറിയ ചെറിയ തമാശകളും ബോധിച്ചു. TRAVEL ചെയ്യുമ്പോൾ പ്രകൃതിയുടെ വിസ്മയകരമായ ഭംഗിക്കൊപ്പം ഒരു നാടിൻറെ സംസ്കാരവും ജീവിതശൈലിയും നന്നേ സ്വാധീനിച്ചേയ്ക്കാം. സഞ്ചാരികളേക്കാൾ ഉത്സാഹം എനിക്കായിരുന്നു, അവരുടെ കണ്ണുകളിലൂടെ ഞാനാണു കൂടുതൽ ലോകം കാണുന്നതെന്ന ഒരു FEEL ആയിരുന്നു പലപ്പോഴും അവർ കഥകൾ പറഞ്ഞു കേൾക്കുമ്പോൾ. അതുകൊണ്ട് തന്നെ കൂടുതൽ പ്രായമായവർ ആയിരുന്നു എന്റെ പ്രിയപ്പെട്ട കസ്റ്റമേഴ്സിൽ പലരും. ജോലിക്കിടയിൽ പലപ്പോഴായി എനിക്ക് ലഭിച്ചിരുന്ന സ്നേഹോപഹാരങ്ങൾക്കും പിന്നീട് നോക്കുമ്പോൾ ഓരോരോ കഥകൾ പറയാനുള്ള പോലെ. AALIYA ഉം അമ്മയും അവരുടെ നാട്ടിലെ സ്പെഷ്യൽ ചോക്ലേറ്റ് എനിക്കായി നൽകിയത് നാൻ ഇപ്പോഴും ഓർക്കുന്നു. അതിൽ ഒരു അമ്മയുടെ സ്നേഹം നാൻ നുണഞ്ഞു. പതിവ് ടൂറിസ്റ്റുകളെപോൽ അവരും ഹോട്ടൽ വിട്ട് പോയി. CONTACT DETAILS പരസ്പരം കൈമാറാൻ മറന്നില്ല.

ഒരു വര്ഷം കഴിഞ്ഞു ഞാൻ പല ചങ്ങായിമാരെയും പോലെ ഒരു പ്രവാസിയായി മാറി. ആദ്യം കുറച്ചു നാളുകളിൽ അവരുടെ WHATSAPP MESSAGE വരാറുണ്ടായിരുന്നു. പിന്നീട് എപ്പോഴോ അതും നിന്നു. വര്ഷം ഒന്ന് കഴിഞ്ഞു, 2020 കൊറോണ ലോകത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. പ്രവാസി എന്ന നിലയിൽ വലിയ തട്ടുകേടൊന്നും കൂടാതെ 2020 കടന്നു പോയി.

NEWYEAR WISHES അറിയിക്കാൻ പ്രിയപ്പെട്ട കുറച്ചു ആൾക്കാരുടെ CONTACT തപ്പുന്നതിനിടയിൽ ആ പേരും ശ്രദ്ധയിൽ പെട്ടു. NEWYEAR WISH നോടൊപ്പം അമ്മയുടെ വിവരവും നാൻ തിരക്കി. പക്ഷെ തിരിച്ചുള്ള ആശംസകളോടൊപ്പം ഞെട്ടിക്കുക്കുന്ന വിവരമാണ് എനിക്ക് ലഭിച്ചത്. അവരുടെ ‘അമ്മ മരണപ്പെട്ടിരുന്നു. ആദ്യം എനിക്ക് ഒരു സ്വാഭാവിക ഉൾവേദന ആണ് തോന്നിയത്. അതിനു ശേഷമുള്ള CHAT MESSAGE എന്റെ കണ്ണുകൾ നിറച്ചു. എന്തെന്നാൽ അതിൽ അവർ കുറിച്ചിരുന്നത് അമ്മയുമായുള്ള അവരുടെ അവസാന നിമിഷ സംഭാഷണങ്ങളിൽ ഞാനും അവരുടെ യാത്രകളും ഉൾപ്പെട്ടിരുന്നു എന്നതാണ്. എന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ നാൻ ആലോചിക്കുകയായിരുന്നു ആ മകൾ എത്ര ഭാഗ്യവതി ആണെന്ന് , അവർ ചെയ്തതത് ലോകത്തിലെ ഏറ്റവും നല്ല കടമകളിൽ ഒന്നായിരുന്നു.

ഇത് ഒരു കഥ ആണോന്ന് ചോദിച്ചാൽ , ” അറിയില്ല “. പക്ഷെ ഇത് നാൻ ആ അമ്മക്കു വേണ്ടി കുറിക്കുന്നു. “ KURBANKUL – DAUGHTER OF ABDI , May your soul rest in peace.”

Leave A Reply

Your email address will not be published. Required fields are marked *